അമേരിക്കയിലെ പഠനം അവസാനിപ്പിച്ച് അഹമ്മദും കുടുംബവും ഖത്തറിലേക്ക്
Wednesday, October 21, 2015 7:06 AM IST
വാഷിംഗ്ടണ്‍: കഴിഞ്ഞ രണ്ടു മാസമായി അമേരിക്കന്‍ മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു കളമൊരുക്കിയ അഹമ്മദ് മൊഹമ്മദ് കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയില്‍നിന്നു ഖത്തറിലേക്ക് താമസം മാറ്റുന്നു.

കഴിഞ്ഞ മാസം ദോഹ സന്ദര്‍ശിച്ച അഹമ്മദ്, ഖത്തര്‍ ഫൌണ്േടഷന്‍ ഓഫ് എഡ്യൂക്കേഷന്റെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ പഠനത്തിനും സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ അഹമ്മദിനും കുടുംബത്തിനും ഇവര്‍ വാഗ്ദാനം ചെയ്തു. ഇതേ കുറിച്ച് അഹമ്മദിന്റെ വാക്കുകള്‍ ഇങ്ങനെയാണ് 'ഞാന്‍ ദോഹ ഇഷ്ടപ്പെടുന്നു, അവിടെയുള്ള സ്കൂളുകളെയും അധ്യാപകരെയും ബഹുമാനിക്കുന്നു'. ഖത്തര്‍ ഒരു അറബ് രാജ്യമാണെന്നും സുഡാനീസ് മുസ്ലിമായ അഹമ്മദിനും കുടുംബാംഗങ്ങള്‍ക്കും ഖത്തര്‍ ടെക്സസിന്റെ പ്രതീതിയാണ് ഉളവാക്കുന്നതെന്നും സഹോദരി ഇയ്മാന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 14നു ടെക്സസ് ഇര്‍വിംഗ് സിറ്റിയിലെ മെക്കാര്‍തര്‍ സ്കൂളിലേക്ക് സ്വയം നിര്‍മിച്ച ഡിജിറ്റല്‍ ക്ളോക്കുമായി എത്തിയ അഹമ്മദിനെ ബോംബ് ആണെന്നു തെറ്റിദ്ധരിച്ച് അധ്യാപകര്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്നു പോലീസ് എത്തി കൈയാമം വച്ച് സ്റേഷനിലേക്കു കൊണ്ടുപോകുകയും ചെയ്തത് പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍