ക്യൂട്ടിക് ഖത്തര്‍ സ്വീകരണം നല്‍കി
Wednesday, October 21, 2015 7:04 AM IST
ദോഹ: അല്‍ നൂര്‍ ഫാം ഡെവലപ്മെന്റിന്റെ പ്രചാരണാര്‍ഥം ദോഹയിലെത്തിയ നെല്ലിക്കട്ട അല്‍ നൂര്‍ ഇസ്ലാമിക് അക്കാഡമി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുള്‍ ഖാദര്‍ ചെമ്പിരിക്കക്ക് കാസര്‍ഗോഡന്‍ കൂട്ടായ്മ 'ക്യൂട്ടിക്' പ്രവര്‍ത്തക സമിതി സ്വീകരണം നല്‍കി. മുന്‍ അംഗം തളങ്കര തെരുവത്ത് ഹോന്നമൂലയിലെ സി.എ. മൊയ്തീന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

മാനേജിംഗ് ഡയറക്ടര്‍ എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. യൂസുഫ് ഹൈദര്‍, പി.എ. മഹമൂദ്, സത്താര്‍ മന്നായി, ഷംസുദ്ദീന്‍ തളങ്കര, അബ്ദുള്ള ദേലംബാടി, മന്‍സൂര്‍ മുഹമ്മദ്, ബഷീര്‍ സ്രാങ്ക്, ഇക്ബാല്‍ ആനബാഗില്‍, പി.എസ്. ഹാരിസ്, ഷാഫി മാടന്നൂര്‍, എം.പി. ഷഹീന്‍, മൊയ്തീന്‍ ആദൂര്‍, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അബ്ദുള്‍ ഖാദര്‍ മറുപടി പ്രസംഗം നടത്തി. ആദം കുഞ്ഞി തളങ്കര സ്വാഗതവും അബ്ദുള്ള ത്രീ സ്റാര്‍ നന്ദിയും പറഞ്ഞു.