സമസ്ത ചരിത്ര പ്രഭാഷണം ഒക്ടോബര്‍ 23ന്
Wednesday, October 21, 2015 7:04 AM IST
ദുബായി: കേരളത്തിലെ ആധികാരിക മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ചരിത്രവും വര്‍ത്തമാനവും വിവരിക്കുന്ന വിശദീകരണ പ്രഭാഷണം ഒക്ടോബര്‍ 23നു (വെള്ളി) വൈകുന്നേരം 7.30നു ദുബായി ഐസിഎഫ് ആസ്ഥാനത്തു നടക്കും.

പ്രഗല്ഭ വാഗ്മിയും സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം വിഷയം അവതരിപ്പിക്കും. മുസ്തഫ ദാരിമി വിളയൂര്‍, അബ്ദുള്‍ അസീസ് സഖാഫി മമ്പാട്, അബ്ദുസലാം സഖാഫി വെള്ളലശേരി, സുലൈമാന്‍ സ അദി കാരക്കുന്ന് തുടങ്ങിയവര്‍ സംബന്ധിക്കും. മഞ്ചേരി കാരക്കുന്ന് അല്‍ ഫലാഹ് ദുബായി കമ്മിറ്റിയാണു സംഘാടകര്‍.

വിവരങ്ങള്‍ക്ക്: 050 171 8619.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ