സമ്മേളന പോസ്റര്‍ പ്രകാശനം ചെയ്തു
Wednesday, October 21, 2015 7:03 AM IST
കുവൈത്ത്: ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ 22 -ാമത് വാര്‍ഷികാഘോഷ സമ്മേളന പോസ്റര്‍ മെട്രോ മെഡിക്കല്‍ കെയര്‍ (എംഎംസി ഗ്രൂപ്പ്) മാനേജിംഗ് ഡയറക്ടര്‍ ഇബ്രാഹിം കുട്ടി പ്രകാശനം ചെയ്തു.

ഐഎംസിസി കുവൈത്ത് പ്രസിഡന്റ് ഷരീഫ് താമരശേരി, ട്രഷറര്‍ ഷരീഫ് കൊളവയല്‍ എന്നിവര്‍ സംബന്ധിച്ചു. കോഴിക്കോട് നിര്‍മിക്കുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് സമാരക മന്ദിര നിര്‍മാണ ധനശേഖരാണാര്‍ഥം നടത്തുന്ന പരിപാടി ഒക്ടോബര്‍ 29നു (വ്യാഴം) വൈകുന്നേരം ആറിനു ഖൈത്താന്‍ കമ്യൂണിറ്റി സ്കൂളില്‍ നടക്കും. കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകന്‍ ജംഷീര്‍ കൈനിക്കരയുടെ നേതൃത്വത്തില്‍ ഇശല്‍ നൈറ്റ് ഗാനമേള, ഒപ്പന തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍