അമേരിക്കന്‍ മലങ്കര അതിഭദ്രാസനം അനുശോചിച്ചു
Wednesday, October 21, 2015 7:01 AM IST
ഡാളസ്: ആഗോള സുറിയാനി സഭയുടെ ആര്‍ച്ച് കോര്‍ എപ്പിസ്കോപ്പായും മലങ്കര മല്‍പാനും മുന്‍ വൈദിക ട്രസ്റിയുമായ വന്ദ്യ കണിയാംപറമ്പില്‍ കുര്യന്‍ ആര്‍ച്ച് കോര്‍ എപ്പിസ്കോപ്പായുടെ വേര്‍പാടില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൌണ്‍സില്‍ അനുശോചിച്ചു.

എപ്പിസ്കോപ്പയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സെക്രട്ടറി റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി അറിയിച്ചു.

സുറിയാനി സഭയുടെ ഏക ആര്‍ച്ച് കോര്‍ എപ്പിസ്കോപ്പായും സുറിയാനി ഭാഷാ പണ്ഡിതനും നൂറിലധികം കൃതികളുടെ രചയിതാവുമായ ഈ വന്ദ്യ വൈദികന്‍, സത്യവിശ്വാസ സംരക്ഷണത്തിനും സഭയുടെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ പഠിപ്പിക്കുന്നതിനുമായി നല്‍കിയ സേവനങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവുന്നതല്ലെന്നും ഏതൊരു വിശ്വാസിക്കും ആ സമര്‍പ്പണ ജീവിതം പ്രചോദനമേകുന്നതാണെന്നും ഇടവക മെത്രാപ്പോലീത്ത യല്‍ദൊ മാര്‍ തീത്തോസ് ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍