അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ ബിരുദ ദാന സംഗമം നടത്തി
Wednesday, October 21, 2015 6:58 AM IST
കുവൈത്ത്: അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ ഏഴാം ക്ളാസ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ വിദ്യാര്‍ഥികളുടെ ബിരുദദാന സംഗമം നടത്തി. കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഫഹാഹീല്‍, ഫര്‍വാനിയ, സാല്‍മിയ, അബാസിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്രാഞ്ചുകളില്‍ നിന്ന് കഴിഞ്ഞ അധ്യയന വര്‍ഷം പൊതുപരീക്ഷയില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കു സംഗമത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും മൊമന്റോകളും സമ്മാനിച്ചു.

റാങ്ക് ജേതാക്കളായ ആമിറുല്‍ അമീന്‍, സിന്‍വാന്‍ മുഹമ്മദ്, ആഇഷ മുബീന എന്നിവര്‍ക്കുള്ള മൊമന്റോ മസ്ജിദുല്‍ കബീര്‍ സംഘടനാ വിഭാഗം തലവന്‍ യൂസുഫ് ഈസാ അല്‍ ഷുഐബ് നല്‍കി. ഷബീര്‍ മുണ്േടാളി, സത്താര്‍ കുന്നില്‍, ഇ.കെ. അബ്ദുറസാഖ്, അബ്ദുള്‍ അസീസ് (അല്‍ നാഹില്‍), നൌഷാദ് കാഞ്ഞങ്ങാട്, എസ്.എ.പി. ആസാദ്, കെ.ബഷീര്‍, അബ്ദുറസാഖ് നദ്വി, അബ്ദുള്‍ അസീസ്, അന്‍സാര്‍ മൊയ്തീന്‍, അബ്ദുള്‍ മുഅ്മിന്‍, അബ്ദുള്‍ മന്നാന്‍, മുഷ്താഖ് (ജെറ്റ് എയര്‍വെയ്സ്), അഫ്സല്‍ ഖാന്‍ (മലബാര്‍ ഗോള്‍ഡ്), നൌഷാദ് കാഞ്ഞങ്ങാട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 23 വിദ്യാര്‍ഥികളാണു കഴിഞ്ഞ വര്‍ഷം പൊതുപരീക്ഷ എഴുതിയത്.

മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. കെഐജി പ്രസിഡന്റ് കെ.എ. സുബൈര്‍, യൂസുഫ് ഈസാ ഷുഐബ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മദ്രസകളുടെ പ്രിന്‍സിപ്പല്‍മാര്‍, പിടിഎ കമ്മിറ്റി പ്രസിഡന്റുമാര്‍ എന്നിവര്‍ക്കു പുറമേ ഏഴാം ക്ളാസ് വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. ആമിറുല്‍ അമീന്‍ ഖിറാഅത്തും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കെ.എം. അന്‍സാര്‍ സ്വാഗതവും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍