ഡിട്രോയിറ്റ്: സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ തിരുന്നാളിന്റെ ഭാഗമായി ഒക്ടോബര്‍ 23, 24, 25 ദിവസങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി 24-നു (ശനിയാഴ്ച) സാന്തോം കലാകേന്ദ്ര അവതരിപ്പിക്കുന്ന സ്നേഹസ്പര്‍ശം എന്ന ആക്ഷന്‍ ത്രില്ലര്‍ സ്റേജ് ഷോയാണു കലാപരിപാടികളിലെ ഏറ്റവും വലിയ ആകര്‍ഷണം. പരിപാടിയുടെ വിജയത്തിനായി കഴിഞ്ഞ ഒന്നര മാസമായി കഠിന പ്രയത്നത്തിലാണു ക്രൂ എന്നും അദ്ദേഹം പറഞ്ഞു. ഡിട്രോയിറ്റില്‍ ഇതുവരെ അക്വാ വിവ, യാത്ര, നളചരിതം തുടങ്ങി വിവിധ ഹിറ്റ് നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണു പ്രിമസ്. സ്നേഹസ്പര്‍ശത്തിന്റെ കഥായും തിരക്കഥയും എഴുതിയിരിക്കുന്നത്, പ്രശസ്ത തിരക്കഥാ കൃത്ത് തോമസ് തോപ്പിക്കുടിയണ്. സംഗീതവും റിക്കാര്‍ഡിംഗും ചെയ്തിരിക്കുന്നത് സൈജന് കണിയോടിക്കലും, ഡബ്ബിംഗ് ഫാ. റോയ് മൂലേച്ചലിലും, അജിത് അയ്യമ്പിള്ളിയും, സ്റേജ് ലൈറ്റ് ജെയ്സണ്‍ തുരുത്തേലും, സ്റേജ് ആര്‍ട്ട് ബ്രാന്‍ഡ്സ് ആലുവയുമാണു ചെയ്തിരിക്കുന്നത്.
ഷിബു മാത്യൂസ്, സൈജാന്‍ കണിയോടിക്കല്‍, പ്രിമസ് ജോണ്‍, മാത്യൂ വര്‍ഗീസ്, ഓസ്ബോണ്‍ ഡേവിഡ്, സോഫിയ വര്‍ഗീസ്, ലീസാ മാത്യൂ, വര്‍ക്കി ഫ്രാന്‍സിസ്, ആന്‍സി ജെയിംസ്, ലിബിന് ജോണ്‍, ജയിംസ് വര്‍ഗീസ്, തോമസ് വര്‍ഗീസ്, അഭിലാഷ് പോള്‍, എബിന് ജോ, പ്രിയങ്ക തച്ചില്‍ എന്നിവരാണ് അഭിനേതാക്കള്‍.
ഒക്ടോബര്‍ 24-നു (ശനിയാഴ്ച) വൈകുന്നേരം 6.30-നു ദേവാലയത്തില്‍ പുതുതായി പണികഴിപ്പിച്ച സാന്‍ തോം ഓഡിറ്റോറിയത്തില്‍ (പാരിഷ് ഹാള്‍) വച്ചാണു പരിപാടികള്‍ അരങ്ങേറുന്നത്.
ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍ തോമസ് & മേരി കര്‍ത്തനാള്‍, ജേക്കബ് & സെലിന് ജേക്കബ്, ജെയിംസ് & ആന്‍സി വര്‍ഗീസ്, സൈജാന്‍ & മിനി കണിയോടിക്കല്‍ എന്നിവരാണ്. മിഷിഗണിലെ മലയാളി പൌരസമൂഹത്തെ തിരുന്നാളിലേക്കു ഫാ. റോയ് മൂലേച്ചലിലും സംഘവും സ്വാഗതം ചെയ്തു.
റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്