കെ. രാഘവന്‍ മാസ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു
Tuesday, October 20, 2015 6:32 AM IST
കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്) കെ. രാഘവന്‍ മാസ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരന്‍ പ്രകാശന്‍ പുത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് എം.പി. ജിതേഷിന്റെ അധ്യക്ഷത വഹിച്ച ചടങ്ങിനു ജനറല്‍ സെക്രട്ടറി ബിജു ആന്റണി സ്വാഗതവും സലിം നന്ദിയും പറഞ്ഞു. ചന്ദ്രമോഹന്‍ കണ്ണൂര്‍ നയിച്ച സംഗീത നിശയും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍