ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റന്‍ കലാസന്ധ്യ വന്‍ വിജയമായി
Tuesday, October 20, 2015 5:38 AM IST
ഹൂസ്റണ്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധന സമാഹരണാര്‍ത്ഥം ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റണ്‍ നടത്തിയ കലാസാംസ്കാരിക പരിപാടി 'കലാസന്ധ്യ' വന്‍ വിജയമായി. ഒക്ടോബര്‍ മൂന്നിനു ശനിയാഴ്ച വൈകിട്ട് ആറിനു സ്റാഫോര്‍ഡ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികള്‍.

ഡോ. ഈപ്പന്‍ ഡാനിയേല്‍, സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍മാന്‍ കെന്‍ മാത്യു, ജോണ്‍ വര്‍ഗീസ്, ജേക്കബ് ഇരട്ടപ്ളാമൂട്ടില്‍, മറിയാമ്മ ഉമ്മന്‍, റോബിന്‍ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അതിനുശേഷം ആലപിക്കപ്പെട്ട അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനങ്ങള്‍ക്കുശേഷം സെക്രട്ടറി മറിയാമ്മ ഉമ്മന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നു പ്രസിഡന്റ് ജോണ്‍ വര്‍ഗീസ് അധ്യക്ഷ പ്രസംഗം നടത്തി. തിരുവല്ല താലൂക്കില്‍ നിന്നു ഹൂസ്റണിലും സമീപ പ്രദേശത്തും താമസിക്കുന്ന ആളുകളുടെ കൂട്ടായ്മക്കൊപ്പം നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ ഫ്രണ്ട്്സ് ഓഫ് തിരുവല്ല ഹൂസ്റണ്‍ വിജയിക്കുന്നതില്‍ സന്തോഷമുണ്െടന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അതിനുശേഷം മുഖ്യാതിഥി ഡോ. ഈപ്പന്‍ ഡാനിയേല്‍ അന്യനാട്ടില്‍ കുടിയേറിയിട്ടും ജന്മ നാടിനെ സ്നേഹിക്കുകയും ഓര്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥത്തില്‍ നാടിന്റെ സമ്പത്തെന്ന് മുഖ്യ പ്രസംഗം നടത്തി കൊണ്ട് പറയുകയുണ്ടായി. സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍മാന്‍ കെന്‍ മാത്യു ആശംസാ പ്രസംഗം നടത്തി.

തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. ലക്ഷ്മി പീറ്റര്‍, ഷിനു എബ്രഹാം, ബിജു ജോര്‍ജ്, ജോര്‍ജ് കുരുവിള, ബിന്‍സി സജു എന്നിവരുടെ ഗാനങ്ങളും ശിങ്കാരി സ്കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തവും സുനന്ദ സ്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സിന്റെ സിനിമാറ്റിക് ഡാന്‍സും മാജിക് ഷോയും മിമിക്രിയും നടത്തപ്പെട്ടു. ട്രഷറര്‍ റോബിന്‍ ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. ഡോ. അന്നാ കോശിയായിരുന്നു എംസി. വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

ഹൂസ്റണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന തിരുവല്ല താലൂക്കില്‍ നിന്നുളള ധാരാളംപേര്‍ പരിപാടിയില്‍ പങ്കെടുത്തു. റെനി കവലയില്‍, ജേക്കബ് ഇരട്ട പ്ളാമൂട്ടില്‍ എന്നിവരായിരുന്നു പരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്. മലയാളി പ്രസ് കൌണ്‍സില്‍ പ്രസിഡന്റ് ബ്ളെസന്‍ ഹൂസ്റണ്‍ അറിയിച്ചതാണു വാര്‍ത്ത.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി