പിറവം നിവാസികളുടെ സംഗമം വര്‍ണാഭമായി
Tuesday, October 20, 2015 5:38 AM IST
ന്യൂയോര്‍ക്ക്: പിറവത്തും പരിസരത്തുമുള്ള നിവാസികളുടെ 20ാമത് കുടുംബസംഗമം വിവിധ കലാപരിപാടികളോടെ ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ച്, വര്‍ണ്ണാഭമായ പരിപാടികളോടെ നടന്നു.

1995ല്‍ ബിനോയ് തെന്നശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 20 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൌഹൃദസംഗമമായിരുന്നു. പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു.

റവ. ഫാ. ചെറിയാന്‍ നിലാങ്കല്‍ അച്ചന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായ ബാബു തുമ്പയില്‍, ജെയ്നമ്മ പെരുമ്പളത്ത് എന്നിവരുടെ സേവനങ്ങളെ അംഗങ്ങള്‍ അഭിനന്ദിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജെസി ജെയിംസ് കോളങ്ങയില്‍, സെക്രട്ടറി ഷാജി കീരിച്ചേരില്‍ (മുളക്കളം) എന്നിവരെ തെരഞ്ഞെടുത്ത് പിറവം മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള നിര്‍ദ്ദനരായ ഒരു കുടുംബത്തിന് വീടുവച്ചു കൊടുക്കുവാന്‍ പിറവം സംഗമം കൂട്ടായ്മ തീരുമാനിച്ചു.

ജോണ്‍ ഐസക്ക്, മനോഹര്‍ തോമസ്, ബാബു തുമ്പയില്‍, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ഷെവലിയര്‍ ജോര്‍ജ് ഇട്ടന്‍ പാടിയേടത്ത്, ബിനോയി തെന്നശേരില്‍, ഷെവലിയര്‍ എബ്രഹാം മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

റൂബന്‍ എലിയാസ്, അല്ലി പൌലോസ്, കെവിന്‍, കെസിയ, വിനോയ് മാത്യു പെരിങ്ങാമല, ലോസി ഐസക്ക്, ആരന്‍ ജയിംസ്,ജോനാ തോംസണ്‍ പെരിങ്ങമല, ബ്രയന്‍ ജെയിംസ് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. നേഴ്സിംഗില്‍ മാസ്റ്റേഴ്സ് നേടിയ ജസി ജയിംസിന് എക്സലന്‍സ് അവാര്‍ഡ് നല്‍കി. സെക്രട്ടറി ജെയ്നമ്മ പെരുമ്പളത്തിന്റെ നന്ദിയോടെ ഈ വര്‍ഷത്തെ പരിപാടികള്‍ക്കു സമാപനമായി.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം