ഇന്റര്‍നാഷണല്‍ സൌത്ത് ഏഷ്യന്‍ ഫിലിം ഫെസ്റിവല്‍ ഒക്ടോബര്‍ 22 മുതല്‍
Monday, October 19, 2015 6:30 AM IST
കാലിഫോര്‍ണിയ: മൂന്നാമത് ഇന്റര്‍നാഷണല്‍ സൌത്ത് ഏഷ്യന്‍ ഫിലിം ഫെസ്റിവല്‍ ഒക്ടോബര്‍ 22 മുതല്‍ 25 വരെ കാലിഫോര്‍ണിയ, സാന്‍ ഫ്രാന്‍സിസ്കോയില്‍ നടക്കും. 14 ഫീച്ചര്‍ ഫിലിമുകളും എട്ടു ഷോര്‍ട്ട് ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഒസ്കാര്‍ അവാര്‍ഡു ലഭിച്ച ജയ്ഹോയാണ് ഉദ്ഘാടന ചിത്രം. ഇതിനുശേഷം ഉമേഷ് അഗര്‍വാളിന്റെ ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും.

സമാപനദിവസം ആദിത്യ വിക്രം സെന്‍ ഗുപ്ത സംവിധാനം ചെയ്ത ലേബര്‍ ഓഫ് ലവ് പ്രദര്‍ശിപ്പിക്കും. നിരവധി ബോളിവുഡ് താരങ്ങള്‍ ഫെസ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും.

അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മര്‍ഡിയ ആര്‍ട്സ് ഓര്‍ഗനൈസേഷനാണു ഫിലിം ഫെസറ്റിവല്‍ പ്രമോട്ടു ചെയ്യുന്നത്. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ംംം. വേശൃറശ.ീൃഴ

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍