ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണം ഒക്ടോബര്‍ 22നു തുടങ്ങും
Monday, October 19, 2015 6:28 AM IST
ബ്രാംപ്ടന്‍ (കാനഡ): ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം നിര്‍മാണം ഒക്ടോബര്‍ 22നു (ചൊവ്വ) തുടങ്ങും. രാവിലെ 10 നും 12 നും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി കനിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ പ്രത്യേക പൂജകളോടെ ചടങ്ങുകള്‍ ആരംഭിക്കും.

ക്ഷേത്രത്തിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനുള്ള രേഖകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനായി കരാര്‍ ഏറ്റെടുത്തിട്ടുള്ള എവറസ്റ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന്റെ പ്രതിനിധിക്കു ചടങ്ങില്‍ കൈമാറും.

ഭൂമി ഒരുക്കുന്നതു മുതല്‍ ഫൌണ്േടഷനും തറയും ഡിസംബര്‍ 2015 ല്‍ പൂര്‍ത്തീകരിക്കും. രണ്ടാം ഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2016 മാര്‍ച്ചില്‍ ആരംഭിച്ച് ഡിസംബര്‍ 2016 ല്‍ പൂര്‍ത്തീകരിക്കാനുമാണു ലക്ഷ്യമിടുന്നത്.

ജാതി മത വ്യത്യാസമില്ലാതെ ഈ മഹത്കര്‍മത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഭരണസമിതിയുടെ പേരില്‍ ഡോ. കുട്ടി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള