സഞ്ജീവനി 2015' ഒക്ടോബര്‍ 22ന്
Monday, October 19, 2015 6:27 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ സമാപനവും ഇനി ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും 'സഞ്ജീവനി 2015' എന്ന പേരില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 22നു (വ്യാഴം) വൈകുന്നേരം ആറു മുതല്‍ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണു പരിപാടി.

പൊതു സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള, മറ്റു പ്രമുഖ വ്യക്തികള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്നു വിവിധ കലാപരിപാടികളും അരങ്ങേറും.

സമാജത്തിലെ അംഗങ്ങള്‍ക്കു സഹായനിധി നല്‍കുന്നതിന്റെ ഭാഗമായി ഒരു ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങുക, അംഗങ്ങളുടെ കുവൈത്തില്‍ പഠിക്കുന്ന ഉന്നത വിജയം നേടുന്ന കുട്ടികള്‍ക്കും കലാ-കായിക രംഗങ്ങളില്‍ മികവു പുലര്‍ത്തുന്നവര്‍ക്കു പ്രോത്സാഹനം നല്‍കുക, കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കിഡ്നി രോഗം ബാധിച്ചു ഡയാലിസിസ് ചെയ്യുന്ന നിര്‍ധനരായ അമ്പതു രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്കു സഹായം നല്‍കുക, രോഗ ബാധിതനായി നാട്ടിലേക്കു മടങ്ങിയ സമാജത്തിന്റെ മുന്‍ എക്സിക്യൂട്ടീവ് അംഗം ഉമ്മര്‍ ഖാന് സാമ്പത്തിക സഹായം നല്‍കുക എന്നീ പദ്ധതികള്‍ക്ക് തീരുമാനമായി. കൂടാതെ കുവൈത്തിലെ മുഴുവന്‍ കൊല്ലം ജില്ലാ നിവാസികളെയും ഉള്‍പ്പെടുത്തി പൊതു സംഘമായി ഈ സംഘത്തെ മാറ്റുവാനായി അംഗത്വ വിതരണം ഊര്‍ജിതമാക്കുവാനും തിരുമാനിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജോര്‍ജ് വൈരമന്‍, ജനറല്‍ സെക്രട്ടറി ജോയ് കരവാളൂര്‍, രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര, ജനറല്‍ കണ്‍ വീനര്‍ ലാജി ജേക്കബ്, മീഡിയ കണ്‍വീനര്‍ സലിം രാജ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍