കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലയിലെ കടലൂര്‍ നിവാസികളുടെ സാംസ്കാരിക കൂട്ടായ്മയായ കടലൂര്‍ കള്‍ച്ചറല്‍ ഓര്ഗനൈസേഷന് സംഘടിപ്പിച്ച സ്നേഹസംഗമം വിവിധ പരിപാടിക കൊണ്ട് ശ്രദ്ധേയമായി. അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടി സാന്ത്വനം ചെയര്മാന് ഷബീര്‍ മണ്േടാളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുറഹ്മാന് വര്‍ദ് അധ്യക്ഷത വഹിച്ചു. കുവൈത്തില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ അബു തിക്കോടി, അബ്ദുള്ള ചേരാന്‍, കെ.സി. ഹുസൈന്, അബ്ദുറഹ്മാന് കുതിരോടി, ആര്.വി മുഹമ്മദ്, കെ.കെ. ഉമ്മര്‍, മൊയ്തു ആയടത്തില്‍ എന്നിവര്‍ക്കു മൊമെന്റോ നല്കി ആദരിച്ചു. പ്ളസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അദീബ് മുഹമ്മദ് റാഫിക്കിനു അവാര്‍ഡ് സമ്മാനിച്ചു.
സ്നേഹസംഗമത്തോടനുബന്ധിച്ചു പുറത്തിറക്കിയ സുവനീര്‍ മഹബൂബിനു നല്കി മുനീര്‍ അഹമദ് പ്രകാശനം ചെയ്തു. റഷീദ് മണ്േടാളി, ഫിറോസ് ചങ്ങരോത്ത്, മുഹമ്മദ് റാഫി, അസീസ് തിക്കോടി എന്നിവര്‍ പ്രസംഗിച്ചു. മജീദ് റവാബി പരിപാടികള്‍ നിയന്ത്രിച്ചു. ഷറഫു മിന്നത്ത്, കെ. നൌഷാദ്, പി. അലി, കെ.കെ.എ സലാം, ഹമീദ് കുറൂളി, ഹനീഫ സ്റാര്‍, താജുജീന്, കെ.കെ. നൌഷാദ്
എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി. ഷുഹൈബ് റഷീദ് സ്വാഗതവും നൌഫല്‍ ബറീന നന്ദിയും പറഞ്ഞു. മജീദ് നന്തി, ജമാല്‍, അന്‍ഷിദ, ശിഹാബ് കൊയിലില്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, ലഘു നാടകം, വിവിധ മല്‍സരങ്ങള്‍ എന്നിവ അരങ്ങേറി.