കൈരളി - ഖോര്‍ഫക്കാന്‍ യൂണിറ്റ് 'സ്നേഹസംഗമം 2015' സംഘടിപ്പിച്ചു
Monday, October 19, 2015 6:22 AM IST
ഖോര്‍ഫക്കാന്‍: ഈസ്റ് കോസ്റ് മേഖലയിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഖോര്‍ഫക്കാന്‍ യൂണിറ്റ് 'സ്നേഹസംഗമം 2015' സംഘടിപ്പിച്ചു.

ഒക്ടോബര്‍ 17നു (അല്‍ ദാന ഗ്രാന്‍ഡ് ബോള്‍റൂം) ഒഷിയാനിക് ഹോട്ടലില്‍ നടന്ന സ്നേഹസംഗമത്തില്‍ പ്രസിദ്ധ ഗസല്‍ ഗായകന്‍ ഉമ്പായിയും ടീമും ഗസല്‍ അവതരിപ്പിച്ചു. ഹരാല്‍ദ് ആന്റണി വയലിന്‍, ബേണി ഹാര്‍മോണിയം, ജിത്തു ഉമ്മന്‍ തബല, സമീര്‍ ഇബ്രാഹിം എന്നിവര്‍ അകമ്പടിയേകി. കൈരളി ഖോര്‍ഫക്കാനിലെ കുട്ടികള്‍ അവതരിപ്പിച്ച കുച്ചിപ്പുടിയും നടന്നു.

ഖോര്‍ഫക്കാന്‍ മുന്‍സിപ്പല്‍ ടൌണ്‍ കോണ്‍സുലര്‍ അബ്ദുള്ള മുഹമ്മദ് അല്‍ നഗ്ബി യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മറിയാമ്മ ജേക്കബ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് കള്‍ച്ചറല്‍ സുമതി വാസുദേവ് വിശിഷ്ടാതിഥിയായിരുന്നു. പ്രശസ്ത ഗസല്‍ ഗായകന്‍ ഉംബായി, കൈരളി ചാനല്‍ കോ-ഓര്‍ഡിനേറ്റര്‍ കൊച്ചുകൃഷ്ണന്‍, കൈരളി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍, റിലാക്സ് 2020 കാര്‍ റെന്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഹഫീസ്, എപിഎം സ്വാഗതസംഘം ചെയര്‍മാന്‍ സുഭാഷ് വി.എസ്. സാംസണ്‍ പീറ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗതസംഘം കണ്‍വീനര്‍ ബൈജു രാഘവന്‍ സ്വാഗതവും യൂണിറ്റ് സെക്രട്ടറി ജസ്റിന്‍ സാമുവല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഉംബായിയേയും സതീഷിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. നൂറു കണക്കിനു സംഗീത ആസ്വാദകര്‍ ഗസല്‍ നൈറ്റില്‍ പങ്കെടുത്തു.