ട്രിനിറ്റി മാര്‍ത്തോമ ഇടവക കണ്‍വന്‍ഷന്‍ 22 മുതല്‍
Monday, October 19, 2015 5:37 AM IST
ഹൂസ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുളള വാര്‍ഷിക കണ്‍വന്‍ഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ 22 മുതല്‍ 25 വരെ (വ്യാഴം, വെള്ളി, ശനി, ഞായര്‍ ) ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍വച്ചു നടത്തപ്പെടുന്നതാണ്.

അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകന്‍ ഇവാഞ്ചാലിസ്റ് ജോസ് പാണ്ടനാട് (ഏബ്രഹാം ജോസഫ്) മുഖ്യ പ്രസംഗകനായിരിക്കും. വ്യാഴം, വെളളി ദിവസങ്ങളില്‍ വൈകുന്നേരം ഏഴിനും ശനിയാഴ്ച വൈകുന്നേരം 6.30നും ഗാനശുശ്രൂഷയോടുകൂടി യോഗങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ (രാവിലെ എട്ടിന്) സമാപനം പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. കൊച്ചുകോശി ഏബ്രഹാം (വികാരി) : 281 261 4603 റവ. മാത്യൂസ് ഫിലിപ്പ് (അസി. വികാരി) : 832 898 8699 തോമസ് ടി. കോശി (സെക്രട്ടറി) : 281 431 4335.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി