ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ ജപമാല സമാപനവും പാരിഷ് ഡേയും ആഘോഷിച്ചു
Monday, October 19, 2015 5:36 AM IST
ഡിട്രോയിറ്റ്: ഒക്ടോബര്‍ പതിനൊന്നാം തീയതി (ഞായറാഴ്ച) ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജപമാല സമാപനവും പാരിഷ്ഡേയും ആഘോഷിച്ചു. ജപമാലയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വികാരി രാമച്ചനാട്ട് ഫിലിപ്പച്ചന്‍, പരമ്പരാഗത പ്രാര്‍ഥനാഗീതമായ മാര്‍ത്തോമ്മന്‍ നന്മയാല്‍ ആലപിച്ചു ചടങ്ങുകള്‍ ആരംഭിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോസിനാ സാജു ചെരുവില്‍ ഏവര്‍ക്കും സ്വാഗതമേകി. പള്ളിപ്പറമ്പില്‍ ജോര്‍ജച്ചനും കെസിഎസ് ഡിട്രോയിറ്റ് വിന്‍സര്‍ പ്രസിഡന്റ് ബാബു ഇട്ടൂപ്പും ആശംസപ്രസഗം നടത്തി. സെന്റ് സ്റീഫന്‍ കൂടാരയോഗത്തിനുവേണ്ടി പ്രസിഡന്റ് ഡേവിസ് എരുമത്തറയും സേക്രഡ് ഹാര്‍ട്ട് കൂടാരയോഗത്തിനുവേണ്ടി പ്രസിഡന്റ് ജോയി വെട്ടിക്കാട്ടും, സെന്റ് ജോസഫ് കൂടാരയോഗത്തിനുവേണ്ടി പ്രസിഡന്റ് സജി മരങ്ങാട്ടിലും സെന്റ് മേരീസ് കൂടാരയോഗത്തിനുവേണ്ടി പ്രസിഡന്റ് ഫിലിപ്പ്സണ്‍ താന്നിച്ചുവട്ടിലും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വായിച്ചു.

മിഷ്യന്‍ ലീഗിനുവേണ്ടി സെക്രട്ടറി ഏയ്ഞ്ചല്‍ തൈമാലിലും, ലീജിയണ്‍ ഓഫ് മേരിക്കു വേണ്ടി സെക്രട്ടറി ജെലീന ചാമക്കാലായിലും സണ്‍ഡേ സ്കൂളിനുവേണ്ടി ഡിആര്‍ഇ ബിജു തേക്കിലക്കാട്ടിലും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വായിച്ചു. ഇടവകയുടെ വാര്‍ഷിക പിക്നിക്കില്‍ നടത്തിയ കായിക മത്സരവിജയികള്‍ക്കും, ഇടവക ഫൊറോനാ തലത്തില്‍ നടത്തിയ കായിക മത്സരവിജയികള്‍ക്കും ചക്യാന്‍ജോയിയച്ചനും പള്ളിപ്പറമ്പില്‍ ജോര്‍ജച്ചനും സമ്മാനദാനം നല്‍കി. ഫൊറോനതല മത്സര വിജയികളുടെയും പാരിഷ്ഡേയുടെയും വിജയത്തിന് അക്ഷീണം പ്രവര്‍ത്തിച്ച പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോസീന സാജു ചെരുവിലിനും കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിമി തൈമാലിലും രാമച്ചനാട്ട് ഫിലിപ്പച്ചന്‍ പാരിതോഷികം നല്‍കി ആദരിച്ചു. ഇടവക സെക്രട്ടറി ജയിംസ് കണ്ണച്ചാന്‍പറമ്പിലും, മെറീന ചെമ്പോലയും ചടങ്ങുകള്‍ക്ക് എം.സിമാരായിരുന്നു. കൈക്കാരന്മാരായ രാജു തൈമാലിലും തമ്പി ചാഴികാട്ടും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ക്കു നേതൃത്വം നല്‍കി. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: ജയിംസ് കണ്ണച്ചാന്‍പറമ്പില്‍