കല കുവൈറ്റ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു
Sunday, October 18, 2015 3:21 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ്, സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുവൈറ്റിന്റെ വിവിധ മേഖലകളിയായി സൌജന്യ ആരോഗ്യ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

ആരോഗ്യ പരിശോധന സംവിധാനങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്ത സൌദി അറേബ്യയോട് ചേര്‍ന്നു കിടക്കുന്ന 'വഫ്ര' മേഖലയില്‍ വഫ്ര- വഫ്ര സൌത്ത് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ക്യാപ് ലേബര്‍ക്യാമ്പിലെ നൂറുക്കണക്കിനു തൊഴിലാളികള്‍ക്കു ഏറെ ആശ്വാസകരമായി. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ ഡോക്ടര്‍മാരായ സിറാജ്, വിജി എന്നിവരും പാരാ മെഡിക്കല്‍ വിഭാഗത്തിനു രാജീവ്, അജിത്, സുബിന്‍ വര്‍ഗീസ്, സലാം, സിബിന്‍, മിഥുന്‍, ശരത് എന്നിവരും നേതൃത്വം നല്കി.

മെഡിക്കല്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേഖലാ സെക്രട്ടറി സുഗതകുമാര്‍, സജീവ് എം. ജോര്‍ജ്, മൈക്കള്‍ ജോണ്‍സന്‍, റോയ് നെല്‍സണ്‍, രതീഷ്, ജിജോഡൊമിനിക്ക്, രംഗന്‍ സജീവ് എബ്രഹാം എന്നിവര്‍ ചുക്കാന്‍ പിടിച്ചു.

ഖൈത്താനില്‍ യുഎഇ എക്സേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. അരവിന്ദാക്ഷന്‍ അധ്യക്ഷനായിരുന്നു. യുഎഇ എക്സേഞ്ച് ബിസിനസ് ഡവലപ്പ്മെന്റ് മാനേജര്‍ രഞ്ജിത്പിള്ള, മേഖല സെക്രട്ടറി രമേശ്, ട്രഷറര്‍ അനില്‍ കൂക്കിരി, മൈക്കള്‍ ജോണ്‍സന്‍, ദീപു, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പരിശോധനയ്ക്ക് ഡോ. ആന്‍സി, ജൈസണ്‍ മാത്യു, പ്രിന്‍സ്, ഹരീഷ്, സജിത്ത്, ദിലിന്‍നാരായന്‍, എന്നിവര്‍ നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍