ഖത്തര്‍ കാസര്‍ഗോട് ജില്ല കെഎംസിസി മെഡിക്കല്‍ ക്യാമ്പ് അഞ്ഞൂറോളം രോഗികള്‍ക്ക് ആശ്വാസമായി
Sunday, October 18, 2015 3:21 AM IST
ദോഹ: കാസര്‍ക്കോട് ജില്ല ഖത്തര്‍ കെഎംസിസിയുടെ കാരുണ്യ വര്‍ഷം- 2 പദ്ധതിയുടെ ഭാഗമായി നസീബ് അല്‍ റബീഹ് പോളി ക്ളിനിക്കുമായി സഹകരിച്ചു സംഘടിപ്പിച്ച ഏകദിന സൌജന്യ മെഡിക്കല്‍ ക്യാമ്പ് അഞ്ഞൂറോളം രോഗികള്‍ക്കു ആശ്വാസമായി.

പ്രവാസികളായ വിവിധ ജില്ലക്കാര്‍ക്കു പുറമേ നേപ്പാള്‍, ആന്ധ്രപ്രദേശ് എന്നീ അയല്‍രാജ്യക്കാരായ പ്രവാസികള്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഉപയോഗപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ലുകാമനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രടറി സാദിക്ക് പാക്ക്യാര സ്വാഗതം പറഞ്ഞു.

തുടര്‍ന്നു പ്രശസ്ത ഫിസിഷ്യന്‍ ഡോ. അജിത്കുമാറിന്റെ ആരോഗ്യ ബോധവത്കരണ ക്ളാസ് രോഗികള്‍ക്കു മുതല്‍ക്കൂട്ടായി. പ്രഷര്‍,ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ പരിശോധനയ്ക്കു ശേഷം ഡോ.അജിത് കുമാറിന്റെ നേതൃത്വത്തില്‍ രോഗ പരിശോധയും നടന്നു. വെല്‍ കെയര്‍ ഗ്രൂപ്പ് നല്‍കിയ സൌജന്യ മരുന്ന് രോഗികള്‍ക്ക് ഏറെ ആശ്വാസമായി.

നസീബ് അല്‍ റബീഹു പ്രതിനിധി ആരിഫ് ഇക്ബാല്‍ ,കെഎംസിസി നേതാക്കന്മാരായ ആബിദ് അലി ടി പി. ഖാദര്‍ ഉദുമ, ബഷീര്‍ ചേര്‍ക്കൂള, സിദ്ധീക്ക് മൊയ്തീന്‍ സിറാജ്, നാസര്‍ കൈതക്കാട്, അന്‍വര്‍ ചെറുവത്തൂര്‍, ശാനിഫ് പൈക്ക, ഹമീദ് മാന്യ, യുസഫ് മാര്‍പ്പനടുക്ക ആദം കുഞ്ഞി, മജീദ് ചെമ്പരിക്ക ശരീഫ് ദേലംബാടി, സുബൈര്‍, റസാക്ക് കല്ലട്ടി, കെ.ബി. മുഹമ്മദ്, എന്‍.ബഷീര്‍, മാക് അടൂര്‍ , അഹ്മദ് കെ.പി ഷാജഹാന്‍ ഇസ്മയില്‍, ടി.സി. സലാം, സലാം പി എച്ച് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ശംസുദ്ദീന്‍ ഉദിനൂര്‍ ചടങ്ങിനു നന്ദി പറഞ്ഞു.