റിയാദ് വില്ലാസ് കപ്പ്-കേളി ഫൂട്ബോള്‍ ടൂര്‍ണമെന്റ്: അസീസിയ സോക്കറും യുണൈറ്റഡ് എഫ്സിയും ജേതാക്കള്‍
Sunday, October 18, 2015 3:20 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍ അപ്പ് ട്രോഫിക്കും വേണ്ടിയുള്ള എട്ടാമതു കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ ആഴ്ചയായ വെള്ളിയാഴ്ച റിയാദ് നസ്രിയ അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ നടന്ന രണ്ടു മത്സരങ്ങളില്‍ അസീസിയ സോക്കറും യുണൈറ്റഡ് എഫ്സിയും ജേതാക്കളായി. ഫനീസ് ജനറല്‍ സര്‍വീസസ് ആണു മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നത്

റോയല്‍ എഫ്സിയും ഷിഫ അല്‍ ജസീറ അസീസിയ സോക്കറും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ നേടി അസീസിയ സോക്കര്‍ വിജയികളായി.

മത്സരങ്ങള്‍ക്കു മുന്നോടിയായി അതിഥി ഫനീസ് ജനറല്‍ സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ പ്രിയേഷ് കുമാര്‍, കേളി ഭാരവാഹികളായ കെപിഎം സാദിഖ്, കുഞ്ഞിരാമന്‍ മയ്യില്‍, സജീവന്‍ ചൊവ്വ, ദയാനന്ദന്‍ ഹരിപ്പാട്്, ഷൌക്കത്ത് നിലമ്പുര്‍, റഫീഖ് പാലത്ത്, ഗോപിനാഥന്‍, ബാലകൃഷ്ണന്‍ എന്നിവരും  ടീം അംഗങ്ങളെ പരിചയപ്പെട്ടു.

അസീസിയ സോക്കറിന്റെ ഷബീര്‍അലിയെ ആദ്യത്തെ മത്സരത്തിലെയും യുണൈറ്റഡ് എഫ്സിയുടെ നിഷാദിനെ രണ്ടാമത്തെ മത്സരത്തിലെയും ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുത്തു. സൌദി ഫുട്ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. സഫാ മക്ക പോളിക്ളിനിക്കിന്റെ നേതൃത്വത്തില്‍ സ്റേഡിയത്തില്‍ അംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംവിധാനവും ഒരുക്കിയിരുന്നു.

ടൂര്‍ണമെന്റിന്റെ മൂന്നാമത്തെ ആഴ്ചയായ അടുത്ത വെള്ളിയാഴ്ച്ച (ഒക്ടോബര്‍ 23) 4.30-നു ഐബിടെക്ക് എഫ്സി ലാന്റേണും റിയല്‍ കേരളയും 6.30 ന് ജരീര്‍ മെഡിക്കല്‍ യൂത്ത് ഇന്ത്യയും ഒബയാര്‍ ട്രാവല്‍സ് ഒബയാറും മാറ്റുരയ്ക്കും.  

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍