ഡാളസില്‍ നോര്‍ത്ത് ടെക്സസ് പ്രസിഡന്‍ഷ്യല്‍ ഫോറം ഒക്ടോബര്‍ 18ന്
Sunday, October 18, 2015 3:18 AM IST
പ്ളാനോ (ടെക്സസ്): 2016-ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി മത്സരിക്കുന്നവര്‍ ഒക്ടോബര്‍ 18-ന്(ഞായറാഴ്ച) ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാത്രി ഏഴുവരെ പ്രസിഡന്‍ഷ്യല്‍ ഫോറത്തില്‍ പങ്കെടുക്കുന്നു. പ്ളാനോയിലുള്ള പ്രിസ്റണ്‍ വുഡ് ബാപ്റ്റിസ്റ് ചര്‍ച്ചാണു ഈ പരിപാടിക്കു ആതിഥേയത്വം വഹിക്കുന്നത്.

സ്ഥാനാര്‍ഥികളായ സെനറ്റര്‍ റിക് സന്റോറം, ഡോ. ബെന്‍ കാര്‍സന്‍, കാര്‍ലെ ഫിയോറിന, ജെബ് ബുഷ്, സെനറ്റര്‍ ടെഡ് ക്രൂസ്, ഗവര്‍ണര്‍ മൈക്ക് ഹക്കബി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നു അറിയിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളെയും ക്ഷണിച്ചിട്ടുണ്െടങ്കിലും അവര്‍ പങ്കെടുക്കുമോ എന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്നു ചര്‍ച്ച് പാസ്റര്‍ ഡോ. ജാക്ക് ഗ്രഹാം പറഞ്ഞു.

പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പങ്കെടുക്കാനെത്തുന്നവര്‍ ഉച്ചകഴിഞ്ഞു 2.30-നു തന്നെ ഹാളിലേക്ക് പ്രവേശിക്കണം. പരിപാടിയുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: വു://ംംം.ുൃലീിംീീറ.ീൃഴ/

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍