ആനയും ചെണ്ടയും എന്റെ ഹോബികള്‍: ജയറാം
Sunday, October 18, 2015 3:18 AM IST
ന്യൂയോര്‍ക്ക്: ന്യൂസ് ചാനലായ ഏഷ്യനെറ്റ് ന്യൂസ് ചാനലില്‍, എല്ലാ ഞായറാഴ്ചയും വൈകുന്നേരം എട്ടിനുള്ള (ഇഎസ് ടി/ന്യൂയോര്‍ക്ക് സമയം) അമേരിക്കന്‍ കാഴ്ചകളില്‍ ഈയാഴ്ച മലയാളത്തിന്റെ ജനപ്രിയ നടന്‍ ജയറാമുമായിട്ടുള്ള പ്രത്യേക അഭിമുഖം സംപ്രേഷണം ചെയ്യുന്നു. അമേരിക്കന്‍ ഐക്യ നാടുകളില്‍ പര്യടനത്തിനു എത്തിയ അദ്ദേഹവുമായി ഏഷ്യനെറ്റ് യുഎസ്എയ്ക്കുവേണ്ടി ജിനേഷ് തമ്പിയാണു അഭിമുഖം നടത്തിയത്.

ജയറാമുമായിട്ടുള്ള അഭിമുഖത്തില്‍ ജയറാമിന്റെ ആന പ്രേമത്തിനെ കുറിച്ചു പരാമര്‍ശിക്കുകയുണ്ടായി. മലയാറ്റൂരിലെ അദ്ദേഹത്തിന്റെ തറവാടിനടുത്തുള്ള ആന പരിശീലന കേന്ദ്രത്തിലെ കാഴ്ചകള്‍ കണ്ടാണു വളര്‍ന്നു വന്നത്. അത് ആന പ്രേമം വളര്‍ത്താന്‍ ഒരു പരിധി വരെ നിമിത്തമായെന്നു ജയറാം അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്