മോഹന്‍ലാല്‍ ചിത്രങ്ങളിലെ മധുരഗാനങ്ങളുമായി 'വൈശാഖ സന്ധ്യ'
Saturday, October 17, 2015 8:42 AM IST
മനാമ: ബഹറിന്‍ മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് മോഹന്‍ലാല്‍ സിനിമകളിലെ മധുര ഗാനങ്ങള്‍ക്കു പ്രാധാന്യം നല്‍കി 'വൈശാഖ സന്ധ്യ' എന്ന പേരില്‍ സംഗീത നിശ നടത്തി.
സല്‍മാനിയ ഗ്രീന്‍ കാപ്സിക്കം റസ്ററന്റില്‍ നടന്ന ചടങ്ങ് എസിആര്‍എഫ് സെക്രട്ടറി അജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. മുരളീധരന്‍ പള്ളിയത്ത്, സുനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

സംഗീത നിശയില്‍ ബഹറിനിലെ സംഗീത രംഗത്തു നിറഞ്ഞു നില്‍ക്കുന്ന ജയകുമാര്‍ വര്‍മ, ശരത് അമ്പലപ്പുഴ, ഉഷ ഗോപാലകൃഷ്ണന്‍, ഗോപേഷ്, ഗോപാലകൃഷ്ണന്‍, ഗാഥനന്ദന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഗായകരെ മുരളീധരന്‍ പള്ളിയത്ത് മൊമെന്റോ നല്‍കി ആദരിച്ചു. പ്രമോദ് എടപ്പാള്‍, ഹരിദാസ് എന്നിവരുടെ മിമിക്രിയും, ശ്യാം കുമാറിന്റെ മൈം മും സദസിനെ ആകര്‍ഷിച്ചു. തുടര്‍ന്നു നടന്ന മോഹന്‍ലാല്‍ ക്വിസ് പരിപാടിയിലെ വിജയികള്‍ക്കു കിരീടം ഉണ്ണി, മനോജ് മണികണ്ഠന്‍, ടിറ്റോ ഡേവിസ്, ജ്യോതിഷ് പണിക്കര്‍, വിപിന്‍ രവീന്ദ്രന്‍, അരുണ്‍ ഗണേശന്‍, അജി ഭാസി, ലിജീഷ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി എഫ്.എം. ഫൈസല്‍ പരിപാടി നിയന്ത്രിച്ചു.