വി.എസ്. ശിവകുമാറിന് റോക്ക്ലാന്‍ഡ് കൌണ്ടിയില്‍ സീകരണം നല്‍കി
Saturday, October 17, 2015 8:38 AM IST
ന്യൂയോര്‍ക്ക്: കേരള ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിന് റോക്ക് ലാന്‍ഡ് കൌണ്ടിയില്‍ സീകരണം നല്‍കി. ഓറഞ്ച്ബര്‍ഗിലെ സിറ്റാര്‍ പാലസില്‍ സംഘടനാ ഭേദമെന്യെ വിവിധ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ഫോക്കാന ട്രസ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, ടി.എസ് ചാക്കോ (ഗഇചഅ രക്ഷാധികാരി) എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

അമേരിക്കന്‍ മലയാളികള്‍ നാടുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണെന്നും നാട്ടിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നും ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നു കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ചെയ്തുവരുന്ന വിവിധ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. പ്രത്യേകിച്ച് മാലിന്യനിര്‍മാജനം ഫലവത്താക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്നു പുതിയ പരിപാടികള്‍ക്കു രൂപം നല്‍കി. ശബരിമലയില്‍ 450 കോടി രൂപ മുടക്കി പുതിയ റോഡുകളും സൌകര്യങ്ങളും വര്‍ധിപ്പിച്ചതായി നാമം സെക്രട്ടറി സഞ്ജീവ് കുമാരിന്റെ ചോദ്യത്തിനു ഉത്തരമായി മന്ത്രി പറഞ്ഞു. ശബരിമല സന്ദര്‍ശിക്കുന്നതിനുള്ള സൌകര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. സ്വകാര്യമേഖലയിലെ നഴ്സുമാരുടെ ശമ്പള കുറവ് പരിഹരിക്കുമെന്ന് ഷാജന്‍ ജോര്‍ജിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. സ്വീകരണ പരിപാടി സംഘടിപ്പിച്ച പോള്‍ കറുകപ്പിള്ളിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

പിഎസ്സി അംഗം സിമി റൊസ്ബല്‍ ജോണ്‍, ലീല മാരേട്ട്, പോള്‍ കറുകപ്പള്ളി, മാധവന്‍ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഗണേഷ് നായര്‍, ജോയി ഇട്ടന്‍, ടോം നൈനാന്‍, ഷാജിമോന്‍ വെട്ടം, ജോസ് കുരിയപ്പുറം, ടി.എസ്. ചാക്കോ, ജോഫ്രിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.

ദേവസി പാലാട്ടി, മത്തായി പി. ദാസ്, ഇന്നസന്റ് ഉലഹന്നാന്‍, ടോം നൈനാന്‍, മാധവന്‍ നായര്‍, പോള്‍ കറുകപ്പള്ളി, ലത കറുകപ്പള്ളി, ടി.എസ്. ചാക്കോ, സണ്ണി കല്ലൂപ്പാറ, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഗണേഷ് നായര്‍, ജോയി ഇട്ടന്‍,ടോം നൈനാന്‍, പി.ടി. തോമസ്, ജോഫ്രിന്‍ ജോസ്, സണ്ണി പൌലോസ്, ഷാജന്‍ ജോര്‍ജ്, ഷാജി വര്‍ഗീസ്, വി.എ. ഉലഹന്നാന്‍, ഷാജിമോന്‍ വെട്ടം, ജോസ് കുരിയപ്പുറം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം