മാര്‍ത്തോമ സഭ എപ്പിസ്കോപ്പമാര്‍ക്ക് സ്വീകരണം നല്‍കി
Saturday, October 17, 2015 8:30 AM IST
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ സഭയുടെ അടൂര്‍, മലേഷ്യ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുന്ന ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പയും നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ തെവൊദൊസിയൊസ് എപ്പിസ്കൊപ്പയും മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ളേം അരമന സന്ദര്‍ശിച്ചു.

സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസ്, ഫാ. സന്തോഷ് വര്‍ഗീസ്, ഫാ. ഫിലിപ്പോസ് സഖറിയ എന്നിവര്‍ ചേര്‍ന്നു ഊഷ്മള സ്വീകരണം നല്‍കി.