കുവൈത്തില്‍ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
Saturday, October 17, 2015 8:30 AM IST
കുവൈത്ത്: കുവൈത്തില്‍ എറണാകുളം ഇടപ്പള്ളി സ്വദേശിയും അല്‍ ഈസാ മെഡിക്കല്‍ കമ്പനി ജീവനക്കാരനുമായിരുന്ന കെ.ആര്‍. ബിജു (50) ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കാരം 19നു (തിങ്കള്‍) 11നു സ്വദേശമായ എറണാകുളത്തു നടക്കും.

18നു (ഞായര്‍) സബാ മോര്‍ച്ചറിയില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും.

ഭാര്യ: പ്രീതി. മകള്‍: മീനാക്ഷി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍