റിയാദില്‍ എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് വമ്പിച്ച ആനുകൂല്യവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്
Friday, October 16, 2015 6:04 AM IST
റിയാദ്: മികച്ച പാര്‍പ്പിട സമുച്ചയങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം നിര്‍മിച്ചു കൊണ്ട് ഈ രംഗത്തു മുന്‍പന്തിയില്‍ നില്‍ക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രതിനിധികള്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രോപ്പര്‍ട്ടി ഷോയുമായി റിയാദിലെത്തി.

ഒക്ടോബര്‍ 15, 13, 17 തീയതികളില്‍ ബത്ഹയിലെ റമാദ് ഈസ്റ് ഹോട്ടലിലാണ് ഷോ നടക്കുകയെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പാര്‍പ്പിട സമുച്ചയങ്ങളില്‍ നിക്ഷേപമിറക്കുന്ന പ്രവാസികള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് ഈ അവസരത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രോപ്പര്‍ട്ടി ഷോയില്‍ ഫ്ളാറ്റുകളും വില്ലകളും ബുക്കു ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ഇളവുകള്‍ നല്‍കുമെന്ന് സെയില്‍സ് മാനേജര്‍ റാഹില്‍ റഹ്മാന്‍ പറഞ്ഞു.

ഒക്ടോബര്‍ 20 വരെ റിയാദില്‍ തുടരുന്ന കമ്പനി പ്രതിനിധികള്‍ ജിദ്ദയില്‍ 22,23,24 തീയതികളില്‍ നടക്കുന്ന പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുക്കും. 28നു ഇവര്‍ ബഹറനിലേക്കു തിരിക്കും. 31 ലക്ഷം മുതല്‍ രണ്ടു കോടി വരെ മുതല്‍ മുടക്കുള്ള വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഫ്ളാറ്റുകളും വില്ലകളുമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാര്‍ക്കറ്റു ചെയ്യുന്നത്. കരാര്‍ പ്രകാരം പറഞ്ഞ സമയത്ത് പണി പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്ക് ഉറപ്പു വരുത്തിയാണ് പ്രോജക്ടുകള്‍ ഗ്രൂപ്പു കൈമാറുന്നത്. ഉപഭോക്താക്കള്‍ക്ക് 80 ശതമാനം വരെ ലോണ്‍ സൌകര്യം കമ്പനി തന്നെ നേരിട്ടു ഉറപ്പാക്കിക്കൊടുക്കും. കേരളത്തിലങ്ങോളമിങ്ങോളം പ്രോജക്ടുകളുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ 130 -ാമത് കെട്ടിട സമുച്ചയത്തിന്റെ ലോഞ്ചിംഗ് തിരുവനന്തപുരത്തു നടക്കുമെന്ന് സീനിയര്‍ മാനേജരായ ഷെനില്‍ കൃഷ്ണന്‍ അറിയിച്ചു.

സെവന്‍ സ്റാര്‍ റാങ്കിംഗ് നേടിയിട്ടുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രോജക്ടുകള്‍ മറ്റേതൊരു കെട്ടിട നിര്‍മാതാക്കളുടേയും പാര്‍പ്പിട സമുച്ചയങ്ങളേക്കാളും ഗുണമേന്മ ഉപഭോക്താക്കള്‍ക്ക് ഉറപ്പു വരുത്തുന്നതായി മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. 2500 ലേറെ ഉപഭോക്താക്കളുടെ പിന്തുണയുള്ള ഗ്രൂപ്പ് കോഴിക്കോട്, ചാലക്കുടി എന്നിവിടങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഒരു മാസത്തിനുള്ളില്‍ ആയിരം അപ്പാര്‍ട്ടുമെന്റുകള്‍ കൈമാറിയ ആദ്യ ബില്‍ഡര്‍ എന്ന ബഹുമതിയും കോണ്‍ഫിഡന്റ് ഗ്രൂപ്പിനു സ്വന്തമാണെന്ന് റാഹില്‍ റഹ്മാന്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക്: 0583502881, 0583503230.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍