മട്ടന്നൂര്‍ കെഎംസിസി 'ലീഗറിവ്' ക്ളാസ് റൂമിനു തുടക്കമായി
Friday, October 16, 2015 5:26 AM IST
റിയാദ്: കെഎംസിസി മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി ഓണ്‍ലൈന്‍ ക്ളാസ് റൂം 'ലീഗറിവിന്' തുടക്കമായി. എന്‍.എന്‍ നാസര്‍ ലോഗോണ്‍ ചെയ്തു. മുസ്ലിം ലീഗ് ചരിത്രവും സമകാലിക രാഷ്ട്രീയവും സംബന്ധിച്ച് സോഷ്യല്‍ മീഡിയ രംഗത്തെ പ്രമുഖര്‍ ക്ളാസ് നടത്തും. റിയാദ് മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ ഹമീദ് വാണിമേല്‍ ആദ്യ സന്ദേശം നല്‍കി. എന്‍.എന്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഹാഷിം നീര്‍വേലി ഉദ്ഘാടനം ചെയ്തു. മണ്ഡലത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് പോയവരെ ചടങ്ങില്‍ ആദരിച്ചു. നാട്ടില്‍ നിന്നെത്തിയ ലീഗ് നേതാവ് യാക്കൂബ് തില്ലങ്കേരിക്കു സ്വീകരണം നല്‍കി. ഷഫീഖ് കൂടാളി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.കെ മജീദ് കളറോഡ്, അബൂബക്കര്‍ പയ്യാനക്കല്‍, ടി.കെ ശരീഫ് എന്നിവര്‍ സംസാരിച്ചു. ഷഫീഖ് മട്ടന്നൂര്‍ സ്വാഗതവും ലിയാഖത്ത് നീര്‍വേലി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍