റിയാദ്: കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന് സംഘടന ശാക്തീകരണ കാമ്പയിന് (തന്‍ബീഹ് 2015) സമാപന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും കോഴിക്കോട് ജില്ല പ്രസിഡണ്ട് പി.പി കുഞ്ഞാലന്‍ കുട്ടി ഫൈസിയും നവംബര്‍ 13-നു റിയാദിലെത്തും. വൈകുന്നേരം മൂന്നു മുതല്‍ നോഫ ഓഡിറ്റോറിയത്തിലാണ് പരിപാടി.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുസ്തഫ ബാഖവി പെരുമുഖം, അഷ്റഫ് വേങ്ങാട്ട്, മൊയ്തീന്‍കോയ കല്ലമ്പാറ, മുഹമ്മദ് വടകര, ശംസുദ്ദീന്‍ ജീപ്പാസ്, നിയാസ് വടകര, ആറ്റക്കോയ തങ്ങള്‍ കണ്ണൂര്‍ രക്ഷാധികാരികളാണ്. ബഷീര്‍ താമരശ്ശേരി (ചെയര്മാന്), അബ്ദുറഹ്മാന് ഫറോക്ക്, അബൂബക്കര്‍ പയ്യാനക്കല്‍, ഇ.ടി അബ്ദുല്‍ഗഫൂര്‍ (വൈ. ചെയര്മാന്), ശമീര്‍ പുത്തൂര്‍ (ജനറല്‍ കണ്‍വീനര്‍), ശഹീര്‍ കോടമ്പുഴ, മൂസക്കുട്ടി മുക്കം, മുസ്തഫ നരിക്കുനി, (ജോ. കണ്‍വീനര്‍) അബ്ബാസ് പരപ്പന്‍പൊയില്‍ (ട്രഷറര്‍), സബ് കമ്മിറ്റി ചെയര്മാന്, കണ്‍വീനര്‍മാര്‍ -ഫൈനാന്‍സ്: സൈതലവി ചീനിമുക്ക്, ശബീര്‍ കൊടുവള്ളി, സ്വീകരണം: അബ്ദുല്ലത്തീഫ് മാവൂര്‍, മനാഫ് മണ്ണൂര്‍, മീഡിയ ആന്‍ഡ് പബ്ളിസിറ്റി: നാസര്‍ കാരന്തൂര്‍, സഹീര്‍ വെള്ളിമാട്കുന്ന്, പ്രോഗ്രാം: അലവിക്കുട്ടി ഒളവട്ടൂര്‍, ശഹീല് പേരാമ്പ്ര, ഭക്ഷണം: ഉമര്‍ മീഞ്ചന്ത, അബ്ദുസലാം കളരാന്തിരി, മൈക്ക് സ്റേജ്: ജാഫര്‍ പുത്തൂര്‍മഠം, സൈതു മീഞ്ചന്ത, വിഖായ ക്യാപ്റ്റന്‍: ഹുസൈന്‍കുട്ടി അമ്പലക്കണ്ടി എന്നിവരാണ് ഭാരവാഹികള്‍.
ന്യൂസഫാമക്ക ഒഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെഡിഎംഎഫ് ചെയര്മാന് ബഷീര്‍ താമരശേരി അധ്യക്ഷത വഹിച്ചു. എസ്കെഐസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു, മൂസക്കുട്ടി മുക്കം, അബ്ദുറസാഖ് വളക്കൈ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശമീര്‍ പുത്തൂര്‍ സ്വാഗതവും അബ്ദുറഹ്മാന് ഫറോക്ക് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍