ഇല്ലിനോയി മലയാളി അസോസിയേഷന്‍ പോള്‍ പറമ്പിയെ അനുമോദിച്ചു
Friday, October 16, 2015 5:24 AM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഒരു വിശേഷാല്‍ പൊതുയോഗം മൌണ്ട് പ്രൊസ്പെക്ടസിലെ കണ്‍ട്രി ഇന്നില്‍ ചേര്‍ന്നു. പ്രസിഡന്റ് സാം ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിക്കാഗോയിലെ കലാ-സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗത്തു വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പോള്‍ പറമ്പിക്കു കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിന്‍ഫ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനം ലഭിച്ചതില്‍ അനുമോദിക്കുകയും സ്വീകരണം നല്‍കുകയും ചെയ്തു. പ്രസിഡന്റ് സാം ജോര്‍ജിന്റെ ആമുഖ പ്രസംഗത്തില്‍ പ്രവാസി മലയാളിക്ക് കിട്ടിയ വലിയ അംഗീകാരമാണിതെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും സന്തോഷിക്കുന്നുവെന്നും പറയുകയുണ്ടായി.

പോള്‍ പറമ്പിയോടൊപ്പം ഇല്ലിനോയി മലയാളി അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മറ്റു ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. സെക്രട്ടറി ജോസി കുരിശിങ്കല്‍, ട്രഷറര്‍ രാജു പാറയില്‍, വൈസ് പ്രസിഡന്റ് ചന്ദ്രന്‍പിള്ള, ജോയിന്റ് സെക്രട്ടറി ഷാനി ഏബ്രഹാം, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ അനില്‍ പിള്ള, കമ്മിറ്റി അംഗങ്ങളായ സിറിയക് കൂവക്കാട്ടില്‍, ബേസില്‍ പെരേര, പ്രവീണ്‍ തോമസ്, ആനി ഏബ്രഹാം, ജെയിംസ് ഏബ്രഹാം എന്നിവര്‍ പോളിന് ലഭിച്ച ഈ സ്ഥാനത്തില്‍ അനുമോദിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം