ജോണ്‍ സാമുവേല്‍ യോങ്കേഴ്സില്‍ നിര്യാതനായി
Friday, October 16, 2015 5:23 AM IST
ന്യൂയോര്‍ക്ക്: ജോണ്‍ സാമുവേല്‍ (70) ഒക്ടോബര്‍ 14-നു യോങ്കേഴ്സില്‍ നിര്യാതനായി. വാഴമുട്ടം ഈസ്റ് മുണ്ടപ്പിള്ളില്‍ കുടുംബാംഗമാണ്. പുതുപ്പള്ളി ചക്കാലക്കുഴിയില്‍ ശോശാമ്മയാണ് പരേതന്റെ ഭാര്യ.

മക്കള്‍: ബിനു, എലിസബത്ത്. മരുമക്കള്‍: ക്രിസ്റീന, ജയ്മോഹന്‍. കൊച്ചുമക്കള്‍: ടൈലര്‍, മാത്യു, നീല, ലിയ.

യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണു പരേതന്‍. ഗ്വാളിയോര്‍ റയോണ്‍സില്‍ 20 വര്‍ഷത്തോളം സേവനം ചെയ്തതിനുശേഷമാണു 1984ല്‍ അമേരിക്കയിലേക്കു കുടിയേറിയത്.

പൊതുദര്‍ശനം: ഒക്ടോബര്‍ 16-നു വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതല്‍ രാത്രി എട്ടുവരെ യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, 4 റിവര്‍വ്യൂ പ്ളേസ്, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10702).

ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ ഒമ്പതിനു സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, 4 റിവര്‍വ്യൂ പ്ള്ലേസ്, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10702) സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് 11:30-നു മൌണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50 ജാക്സണ്‍ അവന്യൂ, ഹേസ്റിംഗ്സ് ഓണ്‍ ഹഡ്സന്‍, ന്യൂയോര്‍ക്ക് 10706) സംസ്കാരം നടക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു 914 419 7020, ജേക്കബ് തോമസ് 914 720 0261, കുരിയാക്കോസ് തരിയന്‍ 845 507 2841.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ