ത്രേസ്യാമ്മ ജോസഫ് നിര്യാതയായി
Friday, October 16, 2015 5:23 AM IST
ഡാളസ്: ആലപ്പുഴ കാവാലം കൊച്ചുപറമ്പില്‍ പരേതനായ വര്‍ഗീസ് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (86) നിര്യാതയായി. പരേത മിത്രക്കരി പുളിന്താനത്ത് കുടുംബാംഗമാണ്.

മക്കള്‍ : വര്‍ഗീസ് ജോസഫ് (കോട്ടയം), ടോമിച്ചന്‍ (കാവാലം), ജോസ്കുട്ടി (ഗാര്‍ലന്റ്, ഡാളസ്) സണ്ണിച്ചന്‍ (സൌദി അറേബ്യ).

മരുമക്കള്‍ : റീനി പുളിക്കപ്പറമ്പില്‍, സിസിമോള്‍ കുന്നിപ്പറമ്പില്‍, ആഗ കൈതക്കോട്ടില്‍ (ഗാര്‍ലന്റ്, ഡാളസ്), ലിന്‍സി മോള്‍ കണിയാംപറമ്പില്‍.

സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 18-നു ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു സ്വവസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്നു കാവാലം സെന്റ് തെരേസാസ് പളളി സെമിത്തേരിയില്‍ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസ് കുട്ടി (ഡാളസ്) : 214 725 4730, ടോമിച്ചന്‍ (കാവാലം) : 9147 7274 7350.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി