ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം ഒക്ടോബര്‍ 16ന്
Thursday, October 15, 2015 8:14 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹിഫ്ള്‍ വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം ഒക്ടോബര്‍ 16നു (വെള്ളി) നടക്കും.

ഉച്ചകഴിഞ്ഞു മൂന്നിനു മസ്ജിദുല്‍ കബീറില്‍ മൂന്നു കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക. എട്ടു വയസിനു താഴെയുള്ളവര്‍ക്ക് സൂറ. മുതഫിഫീനും എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവര്‍ക്ക് സൂറ. തഹ്രീമും പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ളവര്‍ക്ക് സൂറ. ഹുജറാത്തുമാണ് പാഠഭാഗം.

പേര് രജിസ്റര്‍ ചെയ്തവര്‍ അസര്‍ നമസ്കാരത്തിനു മസ്ജിദുല്‍ കബീറില്‍ എത്തണമെന്ന് ഫുര്‍ഖാന്‍ സെക്രട്ടറി അറിയിച്ചു.

വിവരങ്ങള്‍ക്ക്: 55292287, 99803617, 66509290.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍