ഹൂസ്റണ്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി പെരുന്നാള്‍ ഒക്ടോബര്‍ 30, 31 നവംബര്‍ ഒന്ന് തീയതികളില്‍
Thursday, October 15, 2015 8:10 AM IST
ഹൂസ്റണ്‍: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു ബംഗളൂരു ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം പ്രധാന കാര്‍മികനായിരിക്കും.

30നു വൈകുന്നേരം 5.45നു പള്ളിയങ്കണത്തില്‍ എത്തുന്ന മാര്‍ സെറാഫിംനു സ്വീകരണം നല്‍കുന്നതോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്കു തുടക്കം കുറിക്കും. ആറിനു സന്ധ്യാപ്രാര്‍ഥന, ഏഴിനു ഗാനാലാപനം, 7.15നു ധ്യാനം, 8.30ന് ആശിര്‍വാദം എന്നിവ നടക്കും.

31നു രാവിലെ 9.30നു മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സ്റുഡന്റസ് മൂവ്മെന്റിന്റെയും 11നു ഫോക്കസിന്റെയും സമ്മേളനങ്ങള്‍ ഉണ്ടാകും. വൈകുന്നേരം 5.30നു സന്ധ്യാപ്രാര്‍ഥന, 6.30നു റാസ, 7.30നു കണ്‍വന്‍ഷന്‍, 8.30ന് ആശിര്‍വാദം എന്നിവ നടക്കും.

നവംബര്‍ ഒന്നിനു രാവിലെ എട്ടിനു പ്രഭാതപ്രാര്‍ഥന, തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ സെറാഫിം മുഖ്യകാര്‍മികത്വം വഹിക്കും. റാസയും പെരുന്നാള്‍ സദ്യയോടുംകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

പെരുന്നാള്‍ ആഘോഷങ്ങളില്‍ വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വം പങ്കെടുക്കണമെന്ന് വികാരി ഫാ. രാജേഷ് കെ. ജോണ്‍, സെക്രട്ടറി ഫിലിപ്പ് മാത്യു, ട്രസ്റി പി.കെ. രാജന്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: രാജേഷ് കെ. ജോണ്‍ 214 930 1682, ഫിലിപ്പ് മാത്യു 832 681 6700, പി.കെ. രാജന്‍ 281 546 6518.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്