ബോട്ട് അപകടത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കായലില്‍ നിന്നു കണ്െടടുത്തു
Thursday, October 15, 2015 5:22 AM IST
ലൈവ് മോര്‍ (കാലിഫോര്‍ണിയ): ഒക്ടോബര്‍ രണ്ടിനു കൂട്ടുകാരുമൊത്തു ബോട്ടില്‍ യാത്ര ചെയ്യവെ ബോട്ടില്‍ വെളളം നിറഞ്ഞു മുങ്ങി കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ ഓപ്പറേഷന്‍ സ്പെഷലിസ്റ് കോണ്‍ട്രാക്ടര്‍ രഘുവേന്ദ്രയുടെ (31) മൃതദേഹം കണ്െടടുത്തു.

ലേക്ക് മറീനായില്‍ കൂട്ടുകാരുമൊത്ത് പിക്ക്നിക്കിനായിരുന്നു ബോട്ടില്‍ കയറിയത്. ബോട്ടിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഏഴു പേരും ബോട്ടില്‍ നിന്നു ചാടി രക്ഷപ്പെട്ടുവെങ്കിലും രഘു മുങ്ങി താഴുകയായിരുന്നു.

ബോട്ട് യാത്രക്കാരില്‍ ആര്‍ക്കും ലൈഫ് വെസ്റ് ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.അല മോണ്ട കൌണ്ടിയിലെ ലേക്ക് ഡെല്‍വല്ലെയില്‍ നിന്നും ഒക്ടോബര്‍ ഏഴിനു കണ്െടടുത്ത മൃതദേഹം രഘുവേന്ദ്രയുടെതാണെന്നു അല മെണ്ട കൌണ്ടി കൊറൊണേഴ്സ് ബ്യൂറോ സ്ഥിരീകരിച്ചു.

സെയില്‍സ്.കോം ഉദ്യോഗസ്ഥനായിരുന്ന രഘുവേന്ദ്രയുടെ മരണം ജീവനക്കാരെ ദുഃഖത്തിലാഴ്ത്തിയതായി സെയില്‍ ഫോഴ്സ് ഐറ്റി ഓര്‍ഗനൈസേഷന്‍ വക്താവ് അറിയിച്ചു.

ഹൈദരാബാദ് ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ഡേവമോഡ ഐറ്റി സൊലൂഷന്‍ ജീവനക്കാരനായിരുന്നു. പിന്നീട് അമേരിക്കയില്‍ എത്തിയ രഘുവേന്ദ്ര കഴിഞ്ഞ ഏപ്രിലിലാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യയും ഒരു വയസുളള മകളും ഉണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍