ഷിക്കാഗോയില്‍ പോള്‍ പറമ്പിക്കു സ്വീകരണം നല്‍കി
Wednesday, October 14, 2015 8:15 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് മിഡ്വെസ്റ് റീജണ്‍, ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സ്ഥാപക പ്രസിഡന്റും കിന്‍ഫ്രയുടെ ഡയറക്ടറുമായ പോള്‍ പറമ്പിക്കു സ്വീകരണം നല്‍കി ആദരിച്ചു.

പ്രസിഡന്റ് അഗസ്റിന്‍ കരിങ്കുറ്റി അധ്യക്ഷത വഹിച്ച അനുമോദന സമ്മേളനത്തില്‍ വിവിധ സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. പറമ്പിക്ക് കിട്ടിയ അംഗീകാരം പ്രവാസി മലയാളികള്‍ക്കുള്ള അംഗീകാരമാണെന്ന് കരിങ്കുറ്റിയില്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് സതീശന്‍ നായര്‍ സദസിനെ സ്വാഗതം ചെയ്തു.

മുന്‍ പ്രസിഡന്റ് തോമസ് മാത്യു, കേരള എക്സ്പ്രസ് ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പന്‍, കേരള എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്ററും പ്രസ്ക്ളബ് പ്രസിഡന്റുമായിരുന്ന ജോസ് കണിയാലി, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, പ്രവാസി കേരള കോണ്‍ഗ്രസ് സ്ഥാപക പ്രസിഡന്റ് ജയ്ബു കുളങ്ങര, മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ട്രസ്റി ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഫോമ മിഡ്വെസ്റ് റീജണ്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, യുഡിഎഫ് കണ്‍വീനര്‍ ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, കൊച്ചിന്‍ ക്ളബ് സെക്രട്ടറി ബിജി എടാട്ട്, ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരേദോ, ഫൊക്കാന മിഡ്വെസ്റ് റീജണ്‍ പ്രസിഡന്റ് സന്തോഷ് നായര്‍, ഐഎന്‍ഒസി വൈസ് പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍, സാഹിത്യവേദി കണ്‍വീനര്‍ ജോണ്‍ ഇലയ്ക്കാട്ട്, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ട്, ക്നാനായ കാത്തലിക് സൊസൈറ്റി സെക്രട്ടറി റോയി നെടുംചിറ, മാസപ്പുലരിക്കുവേണ്ടി ബിജു കിഴക്കേക്കുറ്റ്, സിറ്റി വൈഡ് മോര്‍ട്ട്ഗേജിനുവേണ്ടി ജോസ് മുല്ലപ്പള്ളി എന്നിവരും അനുമോദന പ്രസംഗം നടത്തി. ചടങ്ങില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ എംസിയായിരുന്നു.

ബാബു മാത്യു, റിന്‍സി കുര്യന്‍, ജോയി ചെമ്മാച്ചേല്‍, സ്റീഫന്‍ കിഴക്കേക്കുറ്റ്, ജോസ് കൊട്ടുകാപ്പള്ളി, ജിനോ ജോസഫ്, ജോണ്‍ പാട്ടപ്പതി, ചാക്കോ കിഴക്കേക്കുറ്റ്, ബിജു പൂത്തറയില്‍, ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി ജോളി വള്ളിക്കളം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം