സംസ്കൃതി വനിതാവേദി സെമിനാര്‍ ഒക്ടോബര്‍ 15ന്
Wednesday, October 14, 2015 8:12 AM IST
ദോഹ: സംസ്കൃതി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ 'വിഷരഹിത പച്ചക്കറിയും ആരോഗ്യസുരക്ഷയും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 15നു (വ്യാഴം) വൈകുന്നേരം ഏഴിനു സ്കില്‍സ് ഡവലപ്മെന്റ് സെന്ററിലാണ് സെമിനാര്‍. പ്രമുഖര്‍ വിഷയത്തെ സംബന്ധിച്ചു ക്ളാസുകള്‍ നയിക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംസ്കൃതി വനിതാവേദി പ്രസിഡന്റ് പ്രഭാ മധുസൂദനന്‍ അറിയിച്ചു.