കൈരളി ദിബ ഈദ് ഓണാഘോഷം 2015 ഒക്ടോബര്‍ 16ന്
Wednesday, October 14, 2015 8:12 AM IST
ദുബായി: ഈസ്റ് കോസ്റ് മേഖലയിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ദിബയുടെ ഈ വര്‍ഷത്തെ ഈദ് ഓണാഘോഷം ഒക്ടോബര്‍ 16 നു (വെള്ളി) അല്‍ ഹയാത് എക്സിബിഷന്‍ സെന്റര്‍ (ദിബ മുനിസിപ്പാലിറ്റിക്കു സമീപം) നടക്കും.

ആഘോഷത്തോടനുബന്ധിച്ചു വൈകുന്നേരം ഏഴിനു നടക്കുന്ന കലാപരിപാടികളില്‍ തിരുവാതിര, ഒപ്പന, നൃത്തങ്ങള്‍, ഗാനങ്ങള്‍, സിനിമാറ്റിക് ഡാന്‍സ് ശിങ്കാരിമേളം, ഗാനമേള എന്നിവ നടക്കും.

പ്രവേശനം ടിക്കറ്റു മൂലം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റ് കൈരളി ദിബ ഓഫീസില്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 055 5597104, 09 2446064.