സ്ത്രീകള്‍ക്കു ത്രൈമാസ സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു
Wednesday, October 14, 2015 5:29 AM IST
ദുബായി: മുസ്ലിം കുടുംബങ്ങളിലേക്കു പ്രബോധന പ്രവര്‍ത്തനങ്ങള്‍ വ്യാ പിപ്പിക്കുന്നതിന്റെ ഭാഗമായി ഐസിഎഫ് ദുബായി സെന്‍ട്രല്‍ നോളജ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കുവേണ്ടി ത്രൈമാസ സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു.

ഖുര്‍ആന്‍, കര്‍മ ശാസ്ത്രം, ഗൃഹഭരണം എന്നിവ ഉള്‍പ്പെടുത്തി പ്രത്യേകം തയാറാക്കിയ സിലബസിന്റെ അടിസ്ഥാനത്തില്‍ ദുബായിയിലെ 23 യൂണിറ്റുകളില്‍ നടക്കുന്ന ക്ളാസുകളില്‍ പങ്കെടുക്കുന്നവര്‍ക്കു മൂന്നു മാസത്തെ ക്ളാസിനുശേഷം ദുബായി സെന്‍ട്രല്‍ തലത്തില്‍ പ്രത്യേക പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

കോഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനവും കഴിഞ്ഞ കോഴ്സില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഒക്ടോബര്‍ 15നു (വ്യാഴം) രാത്രി ഒമ്പതിനു ദുബായി ഐസിഎഫ് കേന്ദ്രത്തില്‍ നടക്കും.

വിവരങ്ങള്‍ക്ക്: 04 2973999, 055 8386933.

റിപ്പോര്‍ട്ട്: കെ.എ. യഹ്യയ