'മിത്രാസ് ഫെസ്റിവല്‍' പ്രവാസി ചാനലില്‍ ഒക്ടോബര്‍ 17ന്
Wednesday, October 14, 2015 5:27 AM IST
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മലയാളികള്‍ കാത്തിരിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ കലാമാമാങ്കം 'മിത്രാസ് ഫെസ്റിവല്‍ ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2015' ഒക്ടോബര്‍ 17നു (ശനി) വൈകുന്നേരം ആറിന് പ്രവാസി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു.

ന്യൂജേഴ്സിയിലെ പ്രശസ്തമായ വില്‍കിന്‍സ് തിയറ്ററില്‍ നടന്ന അവാര്‍ഡ് നൈറ്റ് ആന്‍ഡ് ഫെസ്റിവലിനു വലിയ സ്വീകരണമാണു ലഭിച്ചിരുന്നത്.

അമേരിക്കന്‍ കലാരംഗത്തിന്റെ മുഖച്ഛായതന്നെ മാറ്റിയെഴുതിയ ഈ ഫെസ്റിവലില്‍ പ്രസിദ്ധ പിന്നണിഗായകന്‍ ഫ്രാങ്കോ, തെന്നിന്ത്യന്‍ സിനിമാ താരം മാന്യ, അക്കരകാഴ്ച ഫെയിം ജോസുകുട്ടി, സജിനി, പ്രസിദ്ധ ഗായകരായ സുമ നായര്‍, ശാലിനി, നൃത്ത രംഗത്തെ പ്രമുഖരായ ബിന്ദിയ പ്രസാദ് ന്യൂജേഴ്സി, മറീന ആന്റണി ഒറിഗോണ്‍, ദിവ്യ ജേക്കബ് ന്യൂജേഴ്സി തുടങ്ങി അമ്പതോളം കലാകാരന്മാര്‍ അണിനിരന്നു.

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് യുണൈറ്റെഡ് മീഡിയ വഴിയും ംംം.ുൃമ്മശെരവമിിലഹ.രീാ എന്ന ചാനല്‍ വെബ്സൈറ്റിലൂടെയും കാണാവുന്നതാണ്.

വിവരങ്ങള്‍ക്ക് 19083455983.