സൌജന്യ മെഡിക്കല്‍ ക്യാമ്പ്
Wednesday, October 14, 2015 5:20 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഖൈത്താന്‍, ഖൈത്താന്‍-എ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16-നു (വെള്ളിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ ഖൈത്താനില്‍ വച്ചു (ദബ്ബൂസ് ബില്‍ഡിങ്ങിന് സമീപം) സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെടുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 14 ബുധനാഴ്ച വൈകിട്ട് അഞ്ചിനു മുന്‍പായി താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്അപ് മുഖേനയോ, താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിലോ പേരു രജിസ്റര്‍ ചെയ്യേണ്ടതാണ്. 55132327, 50855101, 60928055.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍