ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റിവല്‍ ഒക്ടോബര്‍ 24ന്
Wednesday, October 14, 2015 5:20 AM IST
ടൊറോന്റോ: സ്ത്രീശാക്തീകരണത്തോടൊപ്പം കലാ-സാംസ്ക്കാരിക വളര്‍ച്ചയും പ്രോത്സാഹനവും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഡാന്‍സിംഗ് ഡാംസല്‍സ് സംഘടിപ്പിക്കുന്ന രണ്ടാമതു ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റിവല്‍ (ഠകഉഎ 2015) ഒക്ടോബര്‍ 24-നു (ശനിയാഴ്ച) ടൊറോന്റോയിലുള്ള ഹമാസ്കയിന്‍ വേള്‍ഡ് ക്ളാസ് തിയേറ്ററില്‍ (അര്‍മേനിയന്‍ യൂത്ത് സെന്റര്‍ 50 ഒമഹഹ ഇൃീംി ജഹമരല, ഠീൃീിീ) നടക്കും.

വൈകുന്നേരം ആറിനു ആരംഭിക്കുന്ന നൃത്തോത്സവത്തില്‍ മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, ഒഡീസ്സി, കഥക് , ബോളിവുഡ് തുടങ്ങിയ ആറു ഇന്ത്യന്‍ ഡാന്‍സുകളും ഹിപ് ഹോപ്, ടാന്‍ഗോ, സ്വിംഗ് , മെക്സിക്കന്‍, ചൈനീസ് , ജാസ്, ജൂയിഷ്, പോളിഷ്, ലാറ്റിന്‍, ടാപ്പ്, വാക്കിംഗ് തുടങ്ങിയ ഇരുപതോളം അന്താരാഷ്ട്ര ഡാന്‍സ് ഇനങ്ങളും അരങ്ങേറും.

മാലാ പിഷാരടി, ഗായത്രിദേവി വിജയകുമാര്‍, ഡോ. മുക്കുര്‍ ഡേ, പൂജാ അമിന്‍, രശ്മി ഡേവ് എന്നിവരാണു ഇന്ത്യന്‍ നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുന്നത് . 'രാജന്‍ സഹോദരി'മാരെന്ന് പേരുകേട്ട ഡാന്‍സിംഗ് ഡാംസല്‍സ് മാനേജിംഗ് ഡയറക്ടര്‍ മേരി അശോകും, കാല്‍ഗരിയിലുള്ള സോണി മാര്‍ക്കസ് സാമുവേലും മദ്രാസിലുള്ള സോഫി സതീഷും 20 വര്‍ഷത്തിനുശേഷം ഒരുമിച്ചു ഒരു വേദിയില്‍ നൃത്തമഭ്യസിക്കുന്നെന്ന പ്രത്യേകതയുമുണ്ട് ഈ വര്‍ഷത്തെ ഡാന്‍സ് ഫെസ്റിവലിന്.

പ്രമുഖ ടെലിവിഷന്‍ അവതാരക ഷാന്നന്‍ സ്കിന്നെര്‍, സെനറ്റര്‍ ഡോ. ആശാ സേത്ത് ഉള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്ദര്‍ശിക്കുക . ഫോണിലൂടെ വിവരങ്ങള്‍ അറിയാന്‍ 416.788.6412 ( മേരി അശോക് ), 647.793.4959 (ഫൌെസിയ ഖാന്‍ ), 416.371.9942 (ശോഭാ ശേഖര്‍), 647.389.8555 (ആശാ വിശ്വനാഥ്) 647.633.6146 (കുശാലിനി കുമാര്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് .

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു