മാതാപിതാക്കള്‍ക്കും യുവജനങ്ങള്‍ക്കും സെമിനാര്‍ ഒക്ടോബര്‍ 25-ന്
Wednesday, October 14, 2015 5:18 AM IST
ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ ആത്മീയസംഘടനായ എസ്എംസിസിയുടെയും ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാമിലി ഫോക്കസിന്റെയും സഹകരണത്തോടെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു സെമിനാര്‍ നടത്തുന്നു. പ്രസിദ്ധ ഗ്രന്ഥകാരനായ ഡോ. സാം ജോര്‍ജാണു വിഷയത്തില്‍ ക്ളാസ് എടുക്കുന്നത്. ഒക്ടോബര്‍ 25-ന് സീറോ മലബാര്‍ പാരീഷ് ഹാളില്‍ രാവിലെ 9.30ന് ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാമിലി ഫോക്കസ് കോ-ഓര്‍ഡിനേറ്റര്‍ സാബി കോലത്ത്, എസ്.എം.സി.സി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോസ് കോലഞ്ചേരി (630 605 0247). മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം