പോത്താനിക്കാട് കീപ്പനശേരില്‍ കെ.കെ. വര്‍ക്കി നിര്യാതനായി
Wednesday, October 14, 2015 5:17 AM IST
ന്യൂജേഴ്സി: പോത്താനിക്കാട് കീപ്പനശേരില്‍ കെ.കെ. വര്‍ക്കി (83) നിര്യാതനായി. സൌത്ത് സെന്‍ട്രല്‍ റെയില്‍വെ സെക്കന്ദരാബാദില്‍നിന്നു വിരമിച്ചശേഷം ബംഗളൂവില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: അന്നമ്മ വര്‍ക്കി. മക്കള്‍: നീന (ബംഗളുരൂ), നവീന്‍ (ജോഹന്നാസ്ബര്‍ഗ്), നവിത (യു.എസ്.എ).

സഹോദരങ്ങള്‍: കെ.കെ. ഏബ്രഹാം, മേരി തോമസ്, ലൌലി സോണി (മൂവാറ്റുപുഴ), കെ.കെ. ജോസഫ്, ടോമി കുര്യാക്കോസ് (ഓസ്ട്രേലിയ), ലാലു കുര്യാക്കോസ് (യുഎസ്എ), അക്കാമ്മ വര്‍ഗീസ് (ബംഗളൂരു).

ഫാ. പൌലോസ് പീറ്റര്‍ (ന്യൂയോര്‍ക്ക്), ഫാ. ആകാശ് പോള്‍, സി.കെ. പോള്‍ ചീരകത്തോട്ടം (ന്യൂജേഴ്സി), തോമസ് കീപ്പനശേരില്‍, ബാബു കീപ്പനശേരില്‍ (സ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്), ജോണ്‍ കുര്യാക്കോസ് (ന്യൂയോര്‍ക്ക്), കുര്യാക്കോസ് പോള്‍ (ഡിട്രോയിറ്റ്) എന്നിവര്‍ അടുത്ത ബന്ധുക്കളാണ്.

സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12.30-നു മാറത്തഹള്ളി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഹൊസൂര്‍ റോഡ് സെമിത്തേരിയില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം