ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടത്തിന്റെ പിതാവ് എ.എം. ജോസഫ് നിര്യാതനായി
Wednesday, October 14, 2015 5:17 AM IST
കോട്ടയം: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടത്തിന്റെ പിതാവ് മോനിപ്പള്ളി ആനിത്തോട്ടത്തില്‍ എ.എം. ജോസഫ് (75) നിര്യാതനായി. തിങ്കളാഴ്ച രാത്രി ആയിരുന്നു അന്ത്യം.

ഭാര്യ: കല്ലറ കിഴക്കേടത്ത് കുടുംബാംഗം ഏലിക്കുട്ടി ജോസഫ്. മറ്റുമക്കള്‍: ജെയിനമ്മ തോമസ് (ഇറ്റലി), ഷിബു ജോസഫ് (ബംഗളൂരു), സുനില്‍ ജോസഫ് (ഇറ്റലി), ജോഷി ജോസഫ് (ലണ്ടന്‍). മരുമക്കള്‍: തോമസ് കുന്നശ്ശേരി (ഇറ്റലി), ബിനു പണയപ്പറമ്പില്‍ (ഷിക്കാഗോ), ആനീസ് മണക്കാലായില്‍ (ബംഗളൂരു), ഗ്രേസി പൂവ്വക്കുളത്ത് (ഇറ്റലി), ദീപ്തി കിഴക്കേടത്ത് കോപ്രത്ത് (ലണ്ടന്‍). ഏക സഹോദരന്‍ പരേതനായ എ.എം. മാത്യു.

ഒക്ടോബര്‍ 17-നു (ശനിയാഴ്ച) രാവിലെ പത്തിനു മോനിപ്പള്ളി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ ശുശ്രുഷകള്‍ക്കു ശേഷം കുടുംബക്കല്ലറയില്‍ സംസ്കാരം നടത്തുന്നതാണ്.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ