ഐഎപിസി അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സിന് ഉജ്വല സമാപനം
Tuesday, October 13, 2015 8:18 AM IST
ന്യൂയോര്‍ക്ക്: മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബിന്റെ (ഐഎപിസി) രണ്ടാമത് അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സിനു ഉജ്വല സമാപനം.

ഒക്ടോബര്‍ ഒമ്പതു മുതല്‍ 12 വരെ ന്യൂയോര്‍ക്ക് ലോംഗ്ഐലന്‍ഡിലെ ക്ളാരിയോണ്‍ കോണ്‍ഫറന്‍സ് സെന്ററിലാണു സമ്മേളനം അരങ്ങേറിയത്. സമാപന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വിനീത നായര്‍ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഐഎപിസിയുടെ ഈ വര്‍ഷത്തെ സത്കര്‍മ പുരസ്കാരം പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ദയാബായി, നിറഞ്ഞ സദസിനെ സാക്ഷിയാക്കി, ക്യൂന്‍സ് ബറോയുടെ വൈസ്പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ബാരി ഗ്രോഡെന്‍ചിക്കില്‍നിന്നു ഏറ്റുവാങ്ങി. ഐഎപിസി സത്ഭാവന അവാര്‍ഡ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സിഎംഡിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരും ഏറ്റുവാങ്ങി.

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ പറഞ്ഞു. മിഡില്‍ ഈസ്റിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ഉടന്‍ തന്നെ പ്രസ്ക്ളബ് ചാപ്റ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രവാസ ലോകത്തെ മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ ഐഎപിസിക്കു ശക്തമായ സ്വാധീനമുണ്െടന്നതിന്റെ തെളിവാണ് കൂടുതല്‍ രാജ്യങ്ങളില്‍ ഐഎപിസിയില്‍ അംഗങ്ങളാകുവാന്‍ മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂമീഡിയയുടെ കാലത്ത് ജനങ്ങള്‍ എഡിറ്റേഴ്സ് ആകുമ്പോള്‍ ഐഎപിസി പോലുളള സംഘടനയ്ക്കു കൂടുതല്‍ പ്രധാന്യമുണ്െടന്ന് എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം പറഞ്ഞു.

ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ മാധ്യമരംഗത്തു മാറ്റങ്ങള്‍ക്കു തുടക്കമിട്ടുകഴിഞ്ഞുവെന്നും അതു തുടരട്ടെന്നും ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ ആശംസിച്ചു.

കേരള മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, തിരുവനന്തപുരം പ്രസ്ക്ളബ് പ്രസിഡന്റ് ആര്‍. അജിത്ത് കുമാര്‍, യുഎന്‍ഒയുടെ വിഭൂതി ശര്‍മ, മലയാള മനോരമ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത്ത് നായര്‍, ദീപിക മുന്‍ എംഡി സുനില്‍ ജോസഫ് കൂഴമ്പാല, ജയ്ഹിന്ദ് ടിവിയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദുകുമാര്‍, പ്രമുഖ ഡോക്യുമെന്ററി സംവിധായക ഗീതാഞ്ജലി കുര്യന്‍, സൌത്ത് ഏഷ്യന്‍ ടൈംസ് മാനേജിംഗ് എഡിറ്റര്‍ പര്‍വീണ്‍ ചോപ്ര, എന്‍ടിവി യുഎഇ വൈസ് പ്രസിഡന്റ് പ്രതാപ് നായര്‍, കേരള പൊതുമരാമത്ത് മന്ത്രിയുടെ മാധ്യമ ഉപദേശകന്‍ സജി ഡൊമനിക്ക്, സ്പോണ്‍സര്‍മാരായ ബോബ് വര്‍ഗീസ്, ജിപിന്‍ ജിയോ, മാത്തുക്കുട്ടി ഈശോ, ജയ്ഹിന്ദ് വാര്‍ത്തയുടെ ഡയറക്ടര്‍ ജോസ് വി. ജോര്‍ജ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ആര്‍. ജയചന്ദ്രന്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് തോമസ് ടി. ഉമ്മന്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ, ജസ്റീസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, ലാലു ജോസഫ്, മോഹന്‍ നെടുംകൊമ്പ്, താര ആര്‍ട്സ് വിജയന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു.

ഐഎപിസിയുടെ 2015ലെ സുവനീര്‍ ദയാബായിയും ബോബി ചെമ്മണ്ണൂരും ചേര്‍ന്നു പ്രകാശനം ചെയ്തു.

ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫോട്ടോഗ്രാഫി മത്സരത്തില്‍ തോമസ് മാത്യു ജോയിസിനു ഒന്നാം സ്ഥാനം ലഭിച്ചു. ലക്ഷ്മി നായര്‍, ലിജോ ജോണ്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ലേഖനമത്സരത്തില്‍ മുതിര്‍ന്നവരുടെ വിഭാഗത്തില്‍ തോമസ് കൂവള്ളൂരും ജയ്സണ്‍ മാത്യുവും ഒന്നാം സ്ഥാനം പങ്കുവച്ചു. കുട്ടികളുടെ വിഭാഗത്തില്‍ കല്യാണി സുധീര്‍, വര്‍ക്കി ഫ്രാന്‍സിസ് എന്നിവരും ഒന്നാം സ്ഥാനം പങ്കുവച്ചു. ഐഎപിസി ഭാവാഹികളായ ആനി കോശി, അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ എംസി മാരായിരുന്നു.