ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്റെ 'താങ്ക്സ് ഗിവിംഗ്' ആഘോഷങ്ങള്‍ നവംബര്‍ 14ന്
Tuesday, October 13, 2015 6:53 AM IST
ഫിലാഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയ റീജണിലെ സീറോ മലബാര്‍, സീറോ മലങ്കര, ക്നാനായ, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കാ സമൂഹങ്ങളുടെ ഏറ്റവും വലിയ ഐക്യവേദിയായ ഇന്ത്യന്‍- അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐഎസിഎ) അമേരിക്കയിലെമ്പാടും നവംബറിലെ നാലാമത്തെ വ്യാഴാഴ്ച ആഘോഷിക്കുന്ന വിളവെടുപ്പിന്റെയും നന്ദി പ്രകടനത്തിന്റെയും ഉത്സവമായ 'താങ്ക്സ് ഗിവിംഗ്' വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

നവംബര്‍ 14നു (ശനി) നാലു മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന പള്ളി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍. പൊതുസമ്മേളനം, താങ്ക്സ്ഗിവിംഗ് ഡിന്നര്‍, വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. ഫിലാഡല്‍ഫിയ അതിരൂപത കള്‍ച്ചറല്‍ മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബ്രൂസ് ലെവന്‍ഡസ്കി അനുഗ്രഹപ്രഭാഷണം നടത്തും. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡോ. കൃഷ്ണ കിഷോര്‍, ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡ് കൌണ്ടി നിയമസഭാംഗം ഡോ. ആനി പോള്‍, സിനിമാതാരം വിനോദ് ചെമ്പന്‍ ജോസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു സന്ദേശങ്ങള്‍ നല്‍കും.

പരമ്പരാഗത ശൈലിയില്‍ തയാറാക്കുന്ന വിഭവസമൃദ്ധമായ താങ്ക്സ്ഗിവിംഗ് ഡിന്നര്‍ ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമായിരിക്കും. നാട്ടില്‍നിന്നും പുതുതായി അമേരിക്കയിലെത്തി താമസമാക്കിയവര്‍ക്ക് അമേരിക്കന്‍ കള്‍ച്ചറിന്റെ ഭാഗമായുള്ള താങ്ക്സ്ഗിവിംഗ് ആഘോഷങ്ങളുടെ പ്രാധാന്യവും ലക്ഷ്യവും മനസിലാക്കുന്നതിനു ഇതു സഹായിക്കും. ആഘോഷങ്ങളോടനുബന്ധിച്ച് തൊഴില്‍ രഹിതരായവര്‍ക്ക് ജോലി കണ്െടത്തുന്നതിനുള്ള സാങ്കേതിക ഉപദേശങ്ങളും ജോലിദാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനുള്ള സൌകര്യങ്ങളും ഐഎസിഎ ഈ വര്‍ഷം പ്ളാന്‍ ചെയ്യുന്നുണ്ട്.

സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ആളൊന്നിനു പത്തു ഡോളറും 4 പേരടങ്ങുന്ന ഫാമിലിക്ക് 25 ഡോളറുമാണ് രജിസ്ട്രേഷന്‍ ഫീസ്.

സീറോ മലബാര്‍ പള്ളിയിലെ ടിക്കറ്റ് സെയില്‍സ് കിക്ക് ഓഫ് ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ക്കു നല്‍കി സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവല്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ കൂട്ടായ്മയിലുള്ള മറ്റു പള്ളികളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.

ഫിലാഡല്‍ഫിയ ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ഷാജി സില്‍വ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും സെന്റ് ജൂഡ് സീറോ മലങ്കര ഇടവകവികാരി ഫാ. സജി മുക്കൂട്ട് വൈസ് ചെയര്‍മാനും സീറോ മലബാര്‍ പള്ളി വികാരി ഫാ. ജോണികുട്ടി പുലിശേരി, സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മണക്കാട്ട് എന്നിവര്‍ ബോര്‍ഡ് അംഗങ്ങളും ക്രിസ്റീന പയസ് പ്രസിഡന്റും വിന്‍സന്റ് ഇമ്മാനുവല്‍ ജനറല്‍ സെക്രട്ടറിയും ചാര്‍ലി ചിറയത്ത് ട്രഷററുമായ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷനില്‍ വിശാലഫിലാഡല്‍ഫിയ റീജണില്‍പ്പെടുന്ന സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍, ക്നാനായ സമുദായങ്ങളിലെ എല്ലാ കുടുംബങ്ങളും അംഗങ്ങളാണ്. 

വിവരങ്ങള്‍ക്ക്: ഫാ. ഷാജി സില്‍വ 267 245 0231, ക്രിസ്റീന പയസ് 267 294 5426, വിന്‍സന്റ് ഇമ്മാനുവല്‍ 215 880 3341, ചാര്‍ലി ചിറയത്ത് 215 428 1282.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍