ജോയ് ഇട്ടനെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമ നിര്‍ദേശം ചെയ്തു
Tuesday, October 13, 2015 6:51 AM IST
ന്യൂറൊഷേല്‍: ഫോക്നയുടെ ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍ ഒന്നായ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ അതിന്റെ മുന്‍ പ്രസിഡന്റും നിലവില്‍ ഫോക്ന ട്രഷററും കലാ, സാംസ്കാരിക, സാമുദായിക, രംഗത്തു തിളങ്ങി നില്‍ക്കുന്ന മഹനീയ വ്യക്തിത്വത്തിന്റെ ഉടമയുമായ ജോയ് ഇട്ടനെ 2016 ല്‍ നടക്കുന്ന ഫൊക്കാനയുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമ നിര്‍ദേശം ചെയ്തു.

വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ജോയ് ഇട്ടന്‍ സംഘടനയുടെ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകളും നിലവില്‍ ഫൊക്കാനയുടെ ട്രഷറര്‍ എന്ന നിലയില്‍ നടത്തി വരുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും സേവനരംഗത്തെ കഴിവും പ്രാപ്തിയും മുന്‍നിര്‍ത്തിയാണ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്യുന്നതെന്ന് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി എന്നിവര്‍ അറിയിച്ചു.

ഫോക്നയെ പുതിയ മാര്‍ഗദര്‍ശനത്തിലൂടെ ജനഹൃദയങ്ങളിലേക്ക് ആകര്‍ഷിക്കത്തക്ക വിധത്തില്‍ അതിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തണമെന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോയ് ഇട്ടനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം