ഡാളസില്‍ ശ്രീദുര്‍ഗാദേവി പ്രതിഷ്ഠോത്സവം ഒക്ടോബര്‍ 16, 17, 18 തീയതികളില്‍
Tuesday, October 13, 2015 6:51 AM IST
ഡാളസ്: ഗ്രേറ്റര്‍ ഫോര്‍ട്ട് വര്‍ത്ത് ഹിന്ദു ക്ഷേത്രത്തില്‍ ശ്രീദുര്‍ഗാദേവി മൂര്‍ത്തി പ്രാണ പ്രതിഷ്ഠ ഉത്സവം ഒക്ടോബര്‍ 16 മുതല്‍ 18 വരെ വിവിധ പരിപാടികളോടെ നടത്തുന്നു. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 8.30 വരെയുമാണു പരിപാടികള്‍.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങളില്‍ വിവിധ പൂജകള്‍, ഹോമം, പ്രാര്‍ഥന എന്നിവയ്ക്കു പുറമേ കലാപരിപാടികളും ഉണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 817 292 4444, ംംം.ളീൃംീൃവേവശിറവൌലാുേഹല.ീൃഴ

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍