റിയാദ്: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി റിയാദിലെ ഷിഫ അല്‍ജസീറ പോളിക്ളിനിക് 'മാനസികാരോഗ്യ ദിനത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.
ലോകാരോഗ്യ സംഘടന ഈ വര്‍ഷം മാനസികപ്രശ്നങ്ങള്‍ നേരിടുന്നവരുടെ അന്തസ്, മാന്യത, മഹത്വം എന്ന മുദ്രാവാക്യമുയര്‍ത്തിയാണു മനോരോഗികളോടുള്ള സമൂഹത്തിന്റെ വിരുദ്ധ സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിനാചരണം ആഗോള തലത്തില്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരുന്നതെന്നു വിഷയം അവതരിപ്പിച്ച ക്ളിനിക് സൈക്കോളജിസ്റ് നുസൈബ ഇസ്ഹാഖ് പറഞ്ഞു.
ക്ളിനിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്ളിനിക് മാനേജര്‍ അഷ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാരായ ജോര്‍ജ് ഫിലിപ്പ്, സുരേഷ്, രാജ് ശേഖര്‍ ഡോ. സുമതി എന്നിവരും റഫീക്ക് ജമീല്‍, ഹബീബ്, അമീന്, റഫീക്ക് പാലത്ത്, ബഷീര്‍, റൌഫ്, റസാക്ക് പൂക്കോട്ടുംപാടം, മൊയ്തീന് കോയ കല്ലമ്പാറ, ഇബ്രാഹിം സുബ്ഹാന്, നാസര്‍ കാരന്തൂര്‍, ജലീല്‍ ആലപ്പുഴ, അഷ്റഫ് മൂവാറ്റുപുഴ, ബഷീര്‍ താമരശേരി, കുഞ്ഞുമോന്, സുനീര്‍, നവീന്‍, ഷംനാദ് കരുനാഗപള്ളി ഗഫൂര്‍ മാവൂര്‍, മൊയ്തു കരുവാന്തൊടി, കുഞ്ഞുമുഹമ്മദ് പയ്യനാടന്‍, അസീസ് പൊന്മുണ്ടം, ജലീല്‍ കോഡൂര്‍, അക്ബര്‍ മരക്കാര്‍, ഫിറോസ്, അസീസ് കോഡൂര്‍, ബഷീര്‍ കുന്നക്കാടന്‍ ഷാഹിര്‍ പെരിന്തല്‍മണ്ണ, ബാവ താനൂര്‍, നാസര്‍ പാപ്പാട്ട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍എല്‍പി വിദഗ്ധനായ ലത്തീഫ് ഓമശേരി മോഡറേറ്റര്‍ ആയിരുന്നു. ശിഹാബ് കൊട്ടുകാട് സ്വാഗതവും ഉമ്മര്‍ വേങ്ങാട്ട് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍